x
ad
Wed, 30 July 2025
ad

ADVERTISEMENT

പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം; ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ


Published: July 30, 2025 05:43 AM IST | Updated: July 30, 2025 05:43 AM IST

കോ​ഴി​ക്കോ​ട്: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.

കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി പേ​ക്ക​ണ്ടി​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ (50) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ന്ദ​മം​ഗ​ലം പോ​ലീ​സാ​ണ് ഇ​യാ​ളെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി ബ​സ് സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തു നി​ൽ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പം ഇ​റ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​തി ത​ന്‍റെ ഓ​ട്ടോ​യി​ൽ നി​ർ​ബ​ന്ധി​പ്പി​ച്ച് ക​യ​റ്റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ ഇ​യാ​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്നു ഇ​റ​ക്കി. തു​ട​ർ​ന്ന് പ്ര​തി ര​ക്ഷ​പ്പെ​ട്ടു.

വി​ദ്യ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ കു​ന്ദ​മം​ഗ​ലം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും കു​ന്ദ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​ധി​ൻ, ജി​ബി​ഷ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ കു​ന്ദ​മം​ഗ​ല​ത്ത് വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Tags :

Recent News

Up