ADVERTISEMENT
മുംബൈ: 2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ 12 പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. 2015ൽ വിചാരണക്കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചിരുന്നു. 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് ജസ്റ്റീസ് അനിൽ കിലോർ, ജസ്റ്റീസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് പറഞ്ഞു.
"പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതിനാൽ, പ്രതികളുടെ ശിക്ഷ റദ്ദാക്കുന്നു'.-ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
Tags :