അച്ചാ...... അപ്പുണ്ണി നീട്ടി വിളിച്ചു താനും ഓപ്പോളും കൂടെ കുളിക്കടവിലേക്ക് പോവുകയായിരുന്നു. എത്തിയപ്പോള്‍ കുറുമ്പ് കാട്ടിയാല്‍ തന്നെ മീനുകള്‍ക് ഇട്ടു കൊടുക്കുമെന്ന് പറഞ്ഞ്!
ഓപ്പോള് പേടിപ്പിച്ചത് കൊണ്ട് തന്നെ നല്ല കുട്ടി ആകാന്‍ അപ്പുണ്ണി നോക്കി. തന്റെ കാര്യങ്ങള്‍ എല്ലാം നോക്കി ഇരുന്നത് ഒപ്പോളാരുന്നു. ഓപ്പോള് എനിക്ക് ഏടത്തി മാത്രല്ലാരുന്നു. സ്നേഹിക്കുമ്പോള്‍ കെെയില്‍ കോരിയെടുക്കുമ്പോള്‍ ഒരു അമ്മയെ പോലെ.
കോലായില്‍ മഴ വെള്ളം കെട്ടി നില്കുമ്പോള് കടലാസ് തോണി ഉണ്ടാക്കി കൂടെ കൂടുമ്പോളും തെക്കേ തൊടിയില്‍ കാറ്റു വീശുമ്പോള്‍ ഓടി ചെന്ന് മാമ്പഴം പെറുക്കി കുടുക്കയില്‍ നിറയ്ക്കാന്‍ ഒപ്പം ചേരുമ്പോളും വെള്ളാരം കല്ല് കൊണ്ട് കൊത്താംകല്ല് കളിക്കുമ്പോള്‍ കൂട്ടുകാരിയും ഒക്കെ ആയിരുന്നു.
ഭഗവതി കാവില്‍ വിളക്കെടുക്കാന്‍ ഓപ്പോളും ഉണ്ടാരുന്നു. പെണ്ണുങ്ങള്‍ക് മാത്രേ വിളക്കെടുക്കാന്‍ പാടുള്ളൂ. എന്ത് കഷ്ടാ ഇത്, എനിക്കും വേണം വിളക്ക്. അപ്പുണ്ണി ചിണുങ്ങി