ADVERTISEMENT
ദുബായ്: ഇസ്രേലുമായുള്ള യുദ്ധത്തിൽ 1,060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഇറാൻ സർക്കാർ അറിയിച്ചു.
ഇറേനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ ഇറാൻ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സ് തലവൻ സയീദ് ഒഹാദിയാണ് പുതിയ കണക്ക് പുറത്തുവിട്ടത്.
നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും ഇദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന പറയുന്നത് ഇറാനിൽ 1,190 പേർ കൊല്ലപ്പെട്ടുവെന്നാണ്. ഇതിൽ 436 പേർ സാധാരണക്കാരാണ്. 435 സൈനികരും കൊല്ലപ്പെട്ടു. 4,475 പേർക്ക് പരിക്കേറ്റതായും സംഘടന പറയുന്നു.
Tags : israel-iran war news