ADVERTISEMENT
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗായ മാഗ് പ്രീമിയർ ലീഗിൽ ഷുഗർലാൻഡ് സുൽത്താൻസ് ടീം വിജയികളായി.
സ്റ്റാഫോർഡ് പാർക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ സാജൻ ജോൺ നേതൃത്വം നൽകിയ റിച്ച്മണ്ട് സൂപ്പർ ലയൺസിനെ അഞ്ച് വിക്കറ്റിനാണ് ഷുഗർലാൻഡ് സുൽത്താൻസ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ റിച്ച്മണ്ട് സൂപ്പർ ലയൺസ് 15 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. സുൽത്താൻസ് 14.5 ഓവറിൽ ലക്ഷ്യം മറികടന്നു.
ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഷുഗർലാൻഡ് സുൽത്താൻസ് ടീം ക്യാപ്റ്റൻ മിഖായേൽ ജോയിയെ(മിക്കി) തെരഞ്ഞെടുത്തു.
Tags : MAGH Cricket tournament