ADVERTISEMENT
നോർത്ത് കരോലിന: ഷാർലറ്റിൽ ജൂലൈ മൂന്ന് മുതൽ ആറ് വരെ മന്ത്രയുടെ ദേശീയ കൺവൻഷന് (ശിവോഹം 2025 ) നടക്കും. സ്വാമിജി ചിദാനന്ദപുരി മുഖ്യാതിഥിയായി പങ്കെടുക്കും.
ശിവഗിരി മഠത്തിൽ നിന്നും സ്വാമി വീരേശ്വരാനന്ദ, ബ്രഹ്മശ്രീ മനോജ് നമ്പൂതിരി, ഡോ. ശ്രീനാഥ് കാര്യാട്ട്, മോഹൻജി, മണ്ണടി ഹരി എന്നിവർ കൺവൻഷനിൽ എത്തുന്ന കുടുംബ അംഗങ്ങൾക്ക് ജീവിതത്തിന്റെ ഉൾക്കാഴ്ചകളിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണ പരമ്പരകൾ ഒരുക്കും.
സംഘടന കുറഞ്ഞ കാലം കൊണ്ട് തന്നെ അമേരിക്കയുടെ പ്രവാസി സംഘടനാ രംഗത്ത് ഉറച്ച സാന്നിധ്യമായി കഴിഞ്ഞുവെന്നും ഈ കൺവൻഷൻ അതിന്റെ ദൃഷ്ടാന്തമായി മാറുമെന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
Tags : mantra convention