ADVERTISEMENT
ന്യൂഡൽഹി: നരേന്ദ്രമോദിയെ പുകഴ്ത്തികൊണ്ടുള്ള ശശി തരൂരിന്റെ നടപടിയിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണം.
പാർട്ടി ലൈൻ മറികടക്കുന്നുവോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണം. കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തിൽ മോദിയെ പുകഴ്ത്തി ശശി തരൂര്‍ വീണ്ടും രംഗത്തെത്തിയിരുന്നു. മോദിയെ പ്രകീർത്തിച്ചതിനെ കുറിച്ച് തരൂരിനോട് തന്നെ ചോദിക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ദേശീയതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും തന്റെ ശബ്ദം രാജ്യത്തിന് വേണ്ടിയാണെന്നും ശശി തരൂർ പറഞ്ഞു. തന്റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലർ വ്യാഖ്യാനിക്കുകയാണെന്ന് തരൂർ വ്യക്തമാക്കി.
Tags :