ADVERTISEMENT
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ നിയമിച്ചു. 2022 - 2025 കാലയളവിൽ ദേശീയ കായികമേള കോഓർഡിനേറ്ററുടെ ചുമതല വഹിച്ചിരുന്ന സലീന തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിർവഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ തുടർനിയമനം.
സാമൂഹിക, സാംസ്കാരിക, കലാകായിക രംഗങ്ങളിലെ തന്റെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ യുകെ മലയാളികൾക്ക് സുപരിചിതയാണ് സലീന. മനോജ് കുമാർ പിള്ള പ്രസിഡന്റായിരുന്ന 2019 - 2022 കാലയളവിൽ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്ന സലീന ഒരു കായികതാരമെന്ന നിലയിലും ഏറെ പ്രശസ്തയാണ്.
ഭർത്താവ് സജീവ് തോമസ്, വിദ്യാർഥികളായ മക്കൾ ശ്രേയ, ടോണി എന്നിവരുടെ ഉറച്ച പിന്തുണയും സഹായവും സലീനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജമേകുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
Tags : Nri news