ADVERTISEMENT
ചങ്ങനാശേരി തൃക്കൊടിത്താനം പോലീസുകാർ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയും റീൽസ് താരവുമായ രേണു സുധി.
തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ വ്ലോഗർക്കെതിരെ പരാതി നൽകാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടതെന്നാണ് രേണു പറയുന്നത്. പരാതി നൽകാനെത്തിയപ്പോൾ ചങ്ങനാശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് ദേഷ്യപ്പെട്ടെന്നും ആർക്കെതിരെയാണോ പരാതി പറഞ്ഞത് അവരെ ന്യായീകരിച്ചെന്നും രേണു ആരോപിച്ചു.
""എന്തിനാണ് ഇതൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത്. എന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് സുധി ചേട്ടനും മോനും എല്ലാം അറിയാം. ഇതിന് മാത്രം ഞാൻ എന്താണ് ചെയ്തത്?. കാപ്പ കുത്തിയ പ്രതിയാണോ ഞാൻ?. എന്തിനാണ് എന്റെ പിറകെ നടക്കുന്നത്. എന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാൻ ഞാൻ ആരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ?
ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ഇവൻമാർക്കെന്താ. മരിച്ചു പോയ എന്റെ സുധിച്ചേട്ടനുമില്ല പ്രശ്നം, ഈ പറയുന്ന ആർക്കുമില്ല പ്രശ്നം.
പിന്നെ ഇത് കുത്തിപ്പൊക്കാൻ ഇവനാരാ, സിബിഐയോ. ഇവനെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ എന്റെ പുറകേ നടക്കാൻ. ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം''.
ചില യുട്യൂബേഴ്സ് രേണുവിന്റെ കഴിഞ്ഞ കാല ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും കുത്തിപൊക്കി കൊണ്ടുവന്ന് സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇതേ തുടർന്ന് തനിക്കും കുടുംബത്തിനും എതിരെ നിരന്തരമായി വീഡിയോ ചെയ്യുന്ന വ്ലോഗർക്കെതിരെ ചങ്ങനാശേരി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ രേണു പരാതി നൽകിയിരുന്നു.
Tags : renusudhi kollamsudhi