ADVERTISEMENT
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സെൻസർ ബോർഡിനെ ട്രോളി മന്ത്രി വി. ശിവൻകുട്ടി. സിനിമയിലെ കഥാപാത്രത്തിന്റെ പേര് ‘വി ജാനകി’ എന്നാക്കണമെന്നായിരുന്നു സിബിഎഫ്സിയുടെ അവസാന നിലപാട്.
ഇതിനെയാണ് മന്ത്രി ട്രോളിയത്. മന്ത്രിയുടെ മുഴുവൻ പേരായ ‘വി. ശിവൻകുട്ടി’എന്ന് എഴുതിയ പോസ്റ്റാണ് അദ്ദേഹം പങ്കുവച്ചത്. വി പണ്ടേ ഉള്ളത് കൊണ്ട് ഭാഗ്യം, ഇല്ലെങ്കിൽ ഇപ്പൊ ചേർക്കേണ്ടി വന്നേനെ തുടങ്ങി നിരവധി രസകരമായ കമന്റുകളും കുറിപ്പിന് ലഭിച്ചു.
ജെഎസ്കെ വിവാദത്തിൽ ഇതിന് മുമ്പും സിബിഎഫ്സിയെ ട്രോളി മന്ത്രി രംഗത്തു വന്നിട്ടുണ്ട്. ജാനകിയെന്നത് സീതാദേവിയുടെ മറ്റൊരു പേരായതിനാലാണ് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത് എന്ന സിബിഎഫ്സിയുടെ വാദത്തിനെയാണ് അന്ന് മന്ത്രി ശിവൻകുട്ടി പരിഹസിച്ചത്. ‘എന്റെ പേര് ശിവൻകുട്ടി... സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!’ എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
സിബിഎഫ്സിയുടെ നടപടിയെ പരിഹസിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തി. ‘വി ഫോർ......’ എന്ന് എഴുതിയ പോസ്റ്റാണ് അദ്ദേഹം പങ്കുവച്ചത്.
Tags : V. Shivankutty Lijo Jose Pellissery Janaki movie controversy