ADVERTISEMENT
നടൻ കൃഷ്ണകുമാറിന്റെ മകളും സെലിബ്രിറ്റി വ്ലോഗറുമായ ദിയ കൃഷ്ണയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നിറവയർ കാണിച്ചുകൊണ്ടുള്ള ദിയയുടെ മെറ്റേണിറ്റി ഷൂട്ട് ദീപിക പാദുക്കോൺ ചെയ്തതിന് സമാനമാണ്.
ഓവർ സൈസ്ഡ് ഷർട്ടും ജീൻസുമാണ് ദിയ ധരിച്ചിരിക്കുന്നത്. ഇതിൽ ഷർട്ട് ഹാഫ് ഓപ്പണായിട്ടാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ദിയയുടെ ഭർത്താവ് അശ്വിനെയും വീഡിയോയിൽ കാണാം.
ബേബി വരാൻ ഇനി ഒരാഴ്ച കൂടിയേയുള്ളുവെന്നും കാത്തിരിപ്പിന്റെ സന്തോഷത്തിലാണെന്നും ഇരുവരും പറയുന്നു.
സഹോദരിമാരും കൂട്ടുകാരും ആരാധകരുമായി നിരവധിപേരാണ് വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്.
Tags : diyakrishna krishnakumar