ADVERTISEMENT
ബംഗളൂരു: കർണാടകയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൊഡിഗെഹള്ളിയിലാണ് സംഭവം.
70കാരനായ സീതപ്പയാണ് മരിച്ചത്. രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് നടക്കാനിറങ്ങിയ സീതപ്പയെ എട്ട് തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ സീതപ്പയുടെ കൈകൾക്കും കാലുകൾക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.
സംഭവത്തിൽ കൊഡിഗെഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണ റിപ്പോർട്ട് (യുഡിആർ) ഫയൽ ചെയ്തിട്ടുണ്ട്.
Tags :