ADVERTISEMENT
തിരുവനന്തപുരം: ഉപയോക്താക്കൾക്ക് അവരുടെ സാന്പത്തിക ലോകത്തിന്റെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ടാറ്റ അസറ്റ് മാനേജ്മെന്റ് പുറത്തിറക്കി. ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള ഫിനാൻഷ്യൽ റോഡ്മാപ്പ്, മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഒരിടത്ത് കാണുന്നതിനുള്ള പോർട്ട്ഫോളിയോ 360, നേരത്തെയുള്ള വിരമിക്കൽ ആസൂത്രണത്തിനുള്ള ഫയർ കാൽക്കുലേറ്റർ, നിക്ഷേപ തെരഞ്ഞെടുപ്പുകൾ സൂക്ഷിക്കുന്നതിനുള്ള സ്മാർട്ട് കാർട്ട്, ലളിതവും സുരക്ഷിതവുമായ ഓണ്‍ബോർഡിംഗ് പ്രക്രിയ തുടങ്ങി നിരവധി സവിശേഷതകൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നിക്ഷേപകരെ എല്ലാ ഘട്ടങ്ങളിലും സഹായിക്കുന്നതിനായി പഠന മൊഡ്യൂളുകളും ചാറ്റ്ബോട്ട് പിന്തുണയും ഉൾപ്പെടുത്തിയിരിക്കുന്നു.