ADVERTISEMENT
കോട്ടയം: കെഎസ്ആര്‍ടിസിയുടെ 93 ഡിപ്പോകളില്‍ ജൂലൈ ഒന്നു മുതല്‍ ലാന്‍ഡ് ഫോണ്‍ ശബ്ദിക്കില്ല. ആശയവിനിമയത്തിന് എല്ലാ ഡിപ്പോകളിലും മൊബൈല്‍ ഫോണുകള്‍ വരും. അടുത്തയാഴ്ച മൊബൈല്‍ നമ്പറുകള്‍ അറിയാനാകും. സ്മാര്‍ട്ട് ഫോണ്‍ സംവിധാനമായതിനാല്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ഇതില്‍നിന്ന് ലഭിക്കും.
വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് കെഎസ്ആര്‍ടിസി എല്ലാ ഡിപ്പോകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ നല്‍കും. നിലവില്‍ ചില ഡിപ്പോകളിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയും കൃത്യമായി മറുപടി നല്‍കാതെയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായ പരാതികള്‍ക്ക് ഇതോടെ പരിഹാരമാകുകയാണ്. ചില ഡിപ്പോകളിലെ ലാന്‍ഡ് നമ്പറുകള്‍ മാസങ്ങളായി പ്രവര്ത്തനരഹിതമാണുതാനും.
മൊബൈല്‍ ഫോണ്‍ വന്നുകഴിഞ്ഞാല്‍ അന്വേഷണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കോള്‍ ഡേറ്റ ഷീറ്റ് ദിവസേന പരിശോധിക്കും. മൊബൈലുകളുടെ ഉത്തരവാദിത്വം സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്കായിരിക്കും. അന്വേഷണങ്ങളും അടിയന്തര കാര്യങ്ങളും ഏത് സമയത്തും പരിഹരിക്കാന്‍ കഴിയുംവിധം മൊബൈല്‍ 24 മണിക്കൂറും ലഭ്യമാകും. മിസ്ഡ് കോളുകള്‍ വന്നാല്‍ തിരികെ വിളിക്കാനും ഇനി മുതലാകും.
Tags : Landline phones will not be available in 93 depots from July 1st.