ADVERTISEMENT
ഇരിട്ടി: മലയോര ഹൈവേയുടെ വള്ളിത്തോട് കരിക്കോട്ടക്കരി റീച്ചിൽ ആനപ്പന്തിയിൽ കുണ്ടൂർ പുഴയ്ക്ക് കുറുകെ നിർമിച്ചിരുന്ന താത്കാലിക നടപ്പാലത്തിന് മുകളിൽ വെള്ളം കയറിയതോടെ പാലം അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലാണ് സംഭവം.
ഇതോടെ പാലത്തിലൂടെയുള്ള യാത്ര താത്കാലികമായി തടഞ്ഞു. വെള്ളപ്പാച്ചിലിൽ നടപ്പാലം ഉറപ്പിച്ചിരുന്ന ഭാഗത്തെ കെട്ട് തകരുകയും പാലത്തിന് മുകളിൽ ഉറപ്പിച്ചിരുന്ന പട്ടിക ഇളകി പോകുകയും ചെയ്തതോടെയാണ് ഇതുവഴിയുള്ള യാത്ര താത്കാലികമായി തടഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.
പാലം അപകടാവസ്ഥയിലായതോടെ ആനപ്പന്തി പ്രദേശവാസികൾ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞാണ് യാത്ര ചെയ്യുന്നത്. പുതുക്കിപ്പയുന്ന പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനെതിരേ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കാറുകാരൻ പുഴയ്ക്ക് കുറുകെ താത്കാലിക നടപ്പാലം നിർമിച്ചത്. ഇതാണ് ഇപ്പോൾ അപകടാവസ്ഥയിലായിരിക്കുന്നത്.
Tags :