ADVERTISEMENT
കടുത്തുരുത്തി: ഞീഴൂര്‍-പാറശേരി-അറുന്നൂറ്റിമംഗലം-കീഴൂര്‍ റോഡ് ടാറിംഗ് നടത്തുന്നതിന് അനുമതി നല്‍കിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ഞീഴൂര്‍-കീഴൂര്‍ റോഡ് വികസനപദ്ധതി നടപ്പാക്കാന്‍ പുതുക്കിയ തീരുമാനപ്രകാരം 2.39 കോടി രൂപയുടെ ടാറിംഗ് ജോലികളും നിര്‍മാണപ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തതായും എംഎല്‍എ അറിയിച്ചു.
ധനകാര്യവകുപ്പ് അംഗീകരിച്ച ഫയല്‍ പൊതുമരാമത്തുവകുപ്പ് മുഖാന്തിരം മന്ത്രിസഭാ യോഗത്തില്‍ പാസാക്കിയെടുക്കണമെന്ന് ഇതു സംബന്ധിച്ചു പരിശോധന നടത്തിയ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ ശിപാര്‍ശ ചെയ്തിരുന്നു.
ഇതനുസരിച്ചു കീഴൂര്‍-ഞീഴൂര്‍ റോഡ് റീടാറിംഗ് ഫയലിലുണ്ടാക്കിയ ധാരണയനുസരിച്ചു സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ വച്ച് പാസാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എംഎല്‍എ നിവേദനം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവൃത്തി നടപ്പാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
Tags : Mons Joseph MLA Kottayam