ADVERTISEMENT
തുറവൂര്‍: മരം വീണ് മറിഞ്ഞ വൈദ്യുതിത്തൂണിലെ കമ്പികളില്‍നിന്ന് വൈദ്യുതാഘാതമേറ്റ് പോത്തുകള്‍ ചത്തു. കോടംതുരുത്ത് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നെടുംചിറ നികര്‍ത്ത് ബാബുവിന്റെ രണ്ടു പോത്തുകളാണ് ചത്തത്.
വീടിനു സമീപത്തെ പുരയിടത്തില്‍ കെട്ടിയിരുന്ന പോത്തുകളാണ് ശനിയാഴ്ച പുലര്‍ച്ചെ ചത്തുകിടക്കുന്നത് കണ്ടത്. പുലര്‍ച്ചെയുണ്ടായ കാറ്റിലാണ് അടയ്ക്കാമരം വീണ് വൈദ്യുതി തൂണുകള്‍ മറിഞ്ഞത്. കമ്പികള്‍ പൊട്ടാതിരുന്നതാണ് വൈദ്യുതാഘാതമേല്ക്കാന് കാരണം.
Tags :