ADVERTISEMENT
കൂത്തുപറമ്പ്: കോളയാട് എടയാറിലെ മലബാർ ക്രഷറിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളടക്കം അഞ്ചുപേർ അറസ്റ്റിൽ. ഇപ്പോൾ മുണ്ടേരിമൊട്ട മതുക്കോത്ത് വലിയകുണ്ട് കോളനിയിലെ താമസക്കാരായ തഞ്ചാവൂർ സെൻകിപ്പട്ടി സ്വദേശിനികളായ ലക്ഷ്മി (36), രേവതി (31), ഷെൽവി (27), പാർവതി (50), മുണ്ടേരിമൊട്ട കാഞ്ഞിരോട് തെരുവിലെ എസ്.എം. ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.
ലക്ഷങ്ങൾ വിലവരുന്ന കോപ്പറുകളും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്. മോഷ്ടിച്ച സാധനങ്ങൾ കാഞ്ഞിരോട്ടെ ആക്രികച്ചവട സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. മോഷണവസ്തുക്കളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇവ വിലയ്ക്ക് വാങ്ങിയ എന്ന കുറ്റത്തിനാണ് ഫൈസൽ കേസിൽ പ്രതിയായത്.
സ്ത്രീകൾ സമാനമായ മറ്റ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് കണ്ണവം ഇൻസ്പെക്ടർ കെ.വി.ഉമേഷ് പറഞ്ഞു 14 മാസത്തോളമായി ക്രഷർ പൂട്ടിക്കിടക്കുകയായിരുന്നു. സ്ഥാപനത്തിന്റെ പിൻഭാഗത്തെ ഗേറ്റ് വഴിയാണ് മോഷ്ടാക്കൾ അകത്തു കയറിയത്.
Tags :