x
ad
Mon, 23 June 2025
ad

ADVERTISEMENT

ഓ​ർ​മ​ക​ളും വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​ച്ച് വീ​ണ്ടും അ​വ​ർ ഒ​ത്തു​കൂ​ടി

Biju P Mani
PUBLISHED: June 22, 2025 02:06 AM IST | UPDATED: June 22, 2025 02:06 AM IST

അരുവിത്തുറ: ഓ​ര്‍​മ​ക​ളും വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​ച്ച് മ​ധു​ര​മാ​യ സ്മ​ര​ണ​ക​ളു​മാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജ് 1981-83 പ്രീ​ഡി​ഗ്രി എ​ച്ച് ബാ​ച്ചി​ലെ സ​ഹ​പാ​ഠി​ക​ള്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി ഒ​ത്തു​കൂ​ടി. പ​ഴ​യ ക്ലാ​സ് റൂ​മി​നെ ഓ​ര്‍​മി​പ്പി​ച്ച് അ​ധ്യാ​പ​ക​രാ​യ പി.​എം. മാ​ത്യു, എ​ഡ്സ​ല്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്ത​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ശ​ബ്ദ​രാ​യി. ഒ​ത്തു​കൂ​ട​ലി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ര്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു.

റോ​ട്ട​റി ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന സ​ഹ​പാ​ഠീസം​ഗ​മ​ത്തി​ന്‍റെ മൂ​ന്നാ​മ​ത് വാ​ര്‍​ഷി​ക​വും ക​ലാ​പ​രി​പാ​ടി​ക​ളും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​പാ​ഠീ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ വി.​എം. അ​ബ്ദു​ള്ള ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​വി​ത്തു​റ പ​ള്ളി മു​ന്‍ വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ല​യ്ക്കാ​പ്പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജി​ലു ആ​നി ജോൺ, പ്ര ഫ. പി.​എം. മാ​ത്യു, പ്ര​ഫ. എ​ഡ്‌​സ​ല്‍ ജോ​സ​ഫ്, സ​ഹ​പാ​ഠീ ഗ്രൂ​പ്പ് സെ​ക്ര​ട്ട​റി ജോ​യി ജേ​ക്ക​ബ്, ബാ​ബു പു​റ​പ്പ​ന്താ​നം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ ജോ​സ്ന ജ​യിം​സി​നെ എം​എ​ല്‍​എ മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു.

Tags :

Related News