x
ad
Mon, 23 June 2025
ad

ADVERTISEMENT

ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ കുഞ്ഞാറ്റ നായികയായി മലയാള സിനിമയിലേക്ക്

Sijo
PUBLISHED: June 12, 2025 09:51 PM IST | UPDATED: June 12, 2025 09:51 PM IST

മലയാള സിനിമയിലെ പ്രിയ താരങ്ങളായ ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയായി അരങ്ങേറ്റം കുറിക്കുന്നു. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനം. ഐകെകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച്, നവാഗതനായ ബിനു പീറ്റർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൈറ്റിൽ കഥാപാത്രമായ സ്റ്റെല്ലയെയാണ് കുഞ്ഞാറ്റ അവതരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ഞാറ്റ പലപ്പോഴും സിനിമാ പ്രവേശനത്തെക്കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. മനോജ് കെ. ജയനും മകളുടെ അഭിനയത്തോടുള്ള താൽപര്യത്തെക്കുറിച്ച് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. 'ജനം അഭിനയത്തിൽ അവളെ പ്രോത്സാഹിപ്പിച്ചാൽ പഠനം ഉപേക്ഷിക്കാൻ പോലും മടിക്കാത്ത ആളാണ് കുഞ്ഞാറ്റ. ഇപ്പോൾ അവൾ നന്നായി പഠിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാനൊരു നടനാണ്, അവളുടെ അമ്മ ഉർവശിയും നല്ലൊരു നടി. അങ്ങനെ ഒരു ഭാഗ്യം ദൈവം അവൾക്ക് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ സന്തോഷിക്കും,' കഴിഞ്ഞ വർഷം ഒരു അവാർഡ് നിശയിൽ മനോജ് കെ. ജയൻ പറഞ്ഞിരുന്നു.

സർജാനോ ഖാലിദ് ആണ് ചിത്രത്തിൽ കുഞ്ഞാറ്റയുടെ നായകനായെത്തുന്നത്. മറ്റ് നിരവധി പ്രമുഖ മലയാള താരങ്ങളും ചിത്രത്തിൽ അണിനിരക്കും. 'സുന്ദരിയായവൾ സ്റ്റെല്ല'യുടെ ചിത്രീകരണം എറണാകുളത്തും പരിസരപ്രദേശങ്ങളിലും ആരംഭിച്ചു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലൂടെ കുഞ്ഞാറ്റയുടെ സിനിമാ ജീവിതം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം.

Tags :

Related News