Tue, 19 August 2025
ad

ADVERTISEMENT

Filter By Tag : BIHAR

ബിഹാറിലെ 65 ലക്ഷം പേരുകൾ പരസ്യപ്പെടുത്തി തെരഞ്ഞെടുപ്പു കമ്മീഷൻ

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക സ​മ​ഗ്ര പു​ന​ര​വ​ലോ​ക​നം (എ​സ്ഐ​ആ​ർ) മൂ​ലം ബി​ഹാ​റി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട 65 ല​ക്ഷം പേ​രു​ടെ പേ​രു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഓ​ഗ​സ്റ്റ് 19നു​ള്ളി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട പേ​രു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശോ​ധി​ക്കാ​വു​ന്ന രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലാ​ണ് പേ​രു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​ർ ന​ട​പ​ടി​മൂ​ലം ബി​ഹാ​റി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്ത​വ​രോ, മ​ര​ണ​പ്പെ​ട്ട​വ​രോ, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​രോ ആ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട 65 ല​ക്ഷം പേ​രെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

നീ​ക്കം​ചെ​യ്യ​പ്പെ​ട്ട പേ​രു​ക​ൾ സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ബി​ഹാ​റി​ലെ ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Up