Mon, 28 July 2025
ad

ADVERTISEMENT

Filter By Tag : Workforce

ടി​സി​എ​സ് ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കു​ന്നു

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​ടി ക​​യ​​റ്റു​​മ​​തി​​ക്കാ​​രാ​​യ ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ് (ടി​​സി​​എ​​സ്) ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം കു​​റ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. നി​​ല​​വി​​ലു​​ള്ള​​വ​​രി​​ൽ​​നി​​ന്ന് ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ളം പേ​​രെ​​യാ​​കും പി​​രി​​ച്ചു​​വി​​ടു​​ക. ഏ​​ക​​ദേ​​ശം 12,000 ജീ​​വ​​ന​​ക്കാ​​രെ ഇ​​ത് ബാ​​ധി​​ക്കും. ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സാ​​ങ്കേ​​തി​​കവി​​ദ്യ ഉ​​ൾ​​പ്പെ​​ടെ പു​​തി​​യ സാ​​ങ്കേ​​തി​​കവി​​ദ്യ​​യി​​ലേ​​ക്കു ള്ള ചു​​വ​​ടു​​മാ​​റ്റം ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം കു​​റ​​യ്ക്കാ​​ൻ കാ​​ര​​ണ​​മാ​​യി. കൂ​​ടാ​​തെ സാ​​ന്പ​​ത്തി​​ക അ​​സ്ഥി​​ര​​ത​​ക​​ളും ഒ​​രു കാ​​ര​​ണ​​മാ​​യി.


ഭാ​​വി​​യി​​ലേ​​ക്ക് സ​​ജ്ജ​​മാ​​കു​​ന്ന ഒ​​രു സ്ഥാ​​പ​​ന​​മാ​​യി മാ​​റാ​​നു​​ള്ള യാ​​ത്ര​​യി​​ലാ​​ണ് ടി​​സി​​എ​​സ്. ഈ ​​യാ​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​യി നി​​ല​​വി​​ൽ ക​​ന്പ​​നി​​ക്കൊ​​പ്പം മു​​ന്നോ​​ട്ടു​​ കൊ​​ണ്ടു​​പോ​​കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​ള്ള ജീ​​വ​​ന​​ക്കാ​​രെ സ്ഥാ​​പ​​ന​​ത്തി​​ൽനി​​ന്ന് ഞ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കും. ഈ ​​വ​​ർ​​ഷം ഞ​​ങ്ങ​​ളു​​ടെ ആ​​ഗോ​​ള ജീ​​വ​​ന​​ക്കാ​​രി​​ൽ ഏ​​ക​​ദേ​​ശം ര​​ണ്ടു ശ​​ത​​മാ​​നം പേ​​രെ ഇതു ബാ​​ധി​​ക്കും. പ്ര​​ധാ​​ന​​മാ​​യും മി​​ഡി​​ൽ, സീ​​നി​​യ​​ർ ഗ്രേ​​ഡു​​ക​​ളി​​ൽ ഉ​​ള്ള​​വ​​രെ​​യാ​​കും ഇ​​ത് ബാ​​ധി​​ക്കു​​ക.- ടി​​സി​​എ​​സ് പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.


ഞ​​ങ്ങ​​ളു​​ടെ ക്ല​​യ​​ന്‍റു​​ക​​ൾ​​ക്ക് സേ​​വ​​ന വി​​ത​​ര​​ണ​​ത്തി​​ൽ ഒ​​രു ബു​​ദ്ധി​​മു​​ട്ടും ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ കൃ​​ത്യ​​മാ​​യ ശ്ര​​ദ്ധ​​യോ​​ടെ​​യാ​​ണ് ഈ ​​മാ​​റ്റം ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്ന​​ത്. ഞ​​ങ്ങ​​ളു​​ടെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഇ​​ത് ഒ​​രു വെ​​ല്ലു​​വി​​ളി നി​​റ​​ഞ്ഞ സ​​മ​​യ​​മാ​​ണെ​​ന്ന് ഞ​​ങ്ങ​​ൾ മ​​ന​​സ്‌​​സി​​ലാ​​ക്കു​​ന്നു. അ​​വ​​രു​​ടെ സേ​​വ​​ന​​ത്തി​​ന് ഞ​​ങ്ങ​​ൾ അ​​വ​​രോ​​ട് ന​​ന്ദി പ​​റ​​യു​​ന്നു, കൂ​​ടാ​​തെ പു​​തി​​യ അ​​വ​​സ​​ര​​ങ്ങ​​ളി​​ലേ​​ക്ക് അ​​വ​​ർ മാ​​റു​​ന്പോ​​ൾ ഉ​​ചി​​ത​​മാ​​യ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ, ഒൗ​​ട്ട്പ്ലേ​​സ്മെ​​ന്‍റ്, കൗ​​ണ്‍​സലിം​​ഗ്, പി​​ന്തു​​ണ എ​​ന്നി​​വ ന​​ൽ​​കാ​​ൻ ഞ​​ങ്ങ​​ൾ എ​​ല്ലാ ശ്ര​​മ​​ങ്ങ​​ളും ന​​ട​​ത്തും.- ​​ക​​ന്പ​​നി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


പി​​രി​​ച്ചു​​വി​​ട​​പ്പെ​​ടു​​ന്ന ജീ​​വ​​ന​​ക്കാ​​ർ​​ക്ക് അ​​വ​​രു​​ടെ നോ​​ട്ടീ​​സ് പീ​​രീ​​ഡി​​നുള്ള പേ​​യ്മെ​​ന്‍റു​​ക​​ളും കൂ​​ടാ​​തെ അ​​ധി​​ക പി​​രി​​ച്ചു​​വി​​ട​​ൽ പാ​​ക്കേ​​ജും ല​​ഭി​​ക്കും. ഇ​​ൻ​​ഷ്വറ​​ൻ​​സ് പ​​രി​​ര​​ക്ഷ​​യും, പു​​തി​​യ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ക​​ണ്ടെ​​ത്താ​​നു​​ള്ള സ​​ഹാ​​യ​​വു​​മെ​​ല്ലാം ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി ന​​ൽ​​കും.
.

Up