Sat, 5 July 2025
ad

ADVERTISEMENT

Filter By Tag : Medical College Accident

വീ​ണാ ജോ​ർ​ജ് ക​ഴി​വു​കെ​ട്ട മ​ന്ത്രി; ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വീ​ണാ ജോ​ർ​ജ് ക​ഴി​വു​കെ​ട്ട മ​ന്ത്രി​യാ​ണെ​ന്നും ആ​രോ​ഗ്യ രം​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

വീ​ണ​യു​ടെ രാ​ജി വാ​ങ്ങി​യി​ട്ടേ മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​ൻ പാ​ടു​ള്ളാ​യി​രു​ന്നു. കോ​ട്ട​യ​ത്തെ ആ​ശു​പ​ത്രി കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ​ത് പോ​ലെ സ​ർ​ക്കാ​രും ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ‍​ഞ്ഞു.

അ​തേ​സ​മ​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​പ​ക​ട​ത്തി​ല്‍ സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ര്‍​ക്കാ​രെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ വി​മ​ർ​ശി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​ന് പ​ക​രം ര​ണ്ട് മ​ന്ത്രി​മാ​രാ​ണ് അ​വി​ടെ വ​ന്ന് പ്ര​സം​ഗി​ച്ച​തെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

അ​ത് അ​ട​ച്ചി​ട്ട കെ​ട്ടി​ട​മാ​ണെ​ന്ന് മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞ​താ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കാ​തെ പോ​യ​തി​ന് കാ​ര​ണം. പി​ന്നീ​ട് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ വ​ന്ന് ബ​ഹ​ളം വ​ച്ച​തി​ന് ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Up