Mon, 7 July 2025
ad

ADVERTISEMENT

Filter By Tag : Cycle Day

ഗ​മ​യി​ലൊ​രു സൈ​ക്കി​ൾ സ​ഞ്ചാ​രം


സൈ​ക്കി​ള്‍ ഓ​ടി​ക്കാ​ന്‍ പ​ഠി​ക്ക​ണം പി​ന്നെ ഒ​രു സൈ​ക്കി​ള്‍ സ്വ​ന്ത​മാ​ക്ക​ണം. അ​ങ്ങ​നെ ആ​ദ്യ​മാ​യി സ്വ​ന്ത​മാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ ഗ​മ​യി​ലൊ​ന്നു സ​ഞ്ച​രി​ക്ക​ണം. ഇ​ങ്ങ​നെ​യൊ​രു ആ​ഗ്ര​ഹ​മി​ല്ലാ​ത്ത കൂ​ട്ടു​കാ​രു​ണ്ടോ? കൂ​ട്ടു​കാ​രു​ടെ സൈ​ക്കി​ളി​ല്‍ വ​ലി​ഞ്ഞു ക​യ​റി​യും വീ​ണും മു​റി​ഞ്ഞും വീ​ണ്ടും പ​രി​ശ്ര​മി​ച്ചും ക​യ​റു​ന്ന​വ​രാ​ണ് പ​ല​രും.  കൂ​ട്ടു​കാ​രൊ​ന്ന് അ​വ​രു​ടെ അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും ചോ​ദി​ച്ചു നോ​ക്കി​ക്കെ. അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും നൊ​സ്റ്റാ​ള്‍​ജി​യ നി​റ​ഞ്ഞ സൈ​ക്കി​ള്‍ കാ​ല​ത്തെ​ക്കു​റി​ച്ച് അ​വ​ര്‍ പ​റ​യും. എ​ന്താ​യാ​ലും കാ​ലം മു​ന്നോ​ട്ട് പോ​കു​ന്ന​തി​നൊ​പ്പം ഈ ​ഇ​രു ച​ക്ര വ​ണ്ടി​യും മു​ന്നോ​ട്ടു ത​ന്നെ ഉ​രു​ണ്ടു. സൈ​ക്കി​ളി​നെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍​ക്കാ​യി ആ​ഗോ​ള ത​ല​ത്തി​ല്‍ ഒ​രു ദി​ന​മു​ണ്ട്. അ​ന്താ​രാ​ഷ്ട്ര സൈ​ക്കി​ള്‍ ദി​നം. 


ജൂ​ണ്‍ മൂ​ന്നി​നാ​ണ് എ​ല്ലാ വ​ര്‍​ഷ​വും സൈ​ക്കി​ള്‍ ദി​നം ആ​ച​രി​ക്കു​ന്ന​ത്.  2018 മു​ത​ലാ​ണ് ആ​ഗോ​ള സൈ​ക്കി​ള്‍ ദി​ന​മാ​യി ജൂ​ണ്‍ മൂ​ന്നി​നെ അം​ഗീ​ക​രി​ച്ച​ത്. സൈ​ക്ക​ള്‍ സ​വാ​രി വെ​റു​മൊ​രു ആ​ഗ്ര​ഹം പൂ​ര്‍​ത്തി​യാ​ക്ക​ല്‍ മാ​ത്ര​മ​ല്ല. അ​തി​ന​പ്പു​റം അ​ത് ന​ല്ലൊ​രു വ്യാ​യാ​മം ആ​ണ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​യാ​ത്ര​യു​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ആ​ഗോ​ള സൈ​ക്കി​ള്‍ ദി​ന​ത്തി​ന്റെ പ്രാ​ധാ​ന്യം അ​ത്ര ചെ​റു​ത​ല്ലെ​ന്നോ​ര്‍​ക്കു​ക. അ​ടു​ത്തി​ടെ ഒ​ന്നു പി​ന്നോ​ട്ടോ​ടി​യ സൈ​ക്കി​ള്‍ സ​വാ​രി ഇ​പ്പോ​ള്‍ ആ​രോ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ മു​ന്നോ​ട്ടോ​ടു​ന്നു​ണ്ട്.

 
സൈ​ക്ലിം​ഗി​ന് വേ​റൊ​രു ദി​ന​മു​ണ്ട്ആ​ഗോ​ള സൈ​ക്കി​ള്‍ ദി​നം ജൂ​ണ്‍ മൂ​ന്നാ​ണെ​ങ്കി​ലും ആ​ഗോ​ള സൈ​ക്ലിം​ഗ് ദി​നം മ​റ്റൊ​രു ദി​വ​സ​മാ​ണ്. ആ​ഗോ​ള സൈ​ക്കി​ളിം​ഗ് ദി​നം ഓ​ഗ​സ്റ്റ് 11 ആ​ണ്. 1893 ഓ​ഗ​സ്റ്റ് 11 നാ​ണ് ചി​ക്കാ​ഗോ​യി​ല്‍ വെ​ച്ച് ആ​ദ്യ ഔ​ദ്യോ​ഗി​ക സൈ​ക്ക​ളിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ന്ന​ത്. പു​തി​യ​താ​യി രൂ​പം കൊ​ണ്ട ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ സൈ​ക്കി​ളിം​ഗ് അ​സോ​സി​യേ​ഷ​നാ​ണ് ഇ​ത് സം​ഘ​ടി​പ്പി​ച്ച​ത്. അ​ന്നു​മു​ത​ല്‍ ഈ ​ദി​നം ആ​ഗോ​ള സൈ​ക്ലിം​ഗ് ദി​ന​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു.

Up