Wed, 16 July 2025
ad

ADVERTISEMENT

Filter By Tag : Shubhamshu

ശു​ഭാം​ശുവും സം​ഘ​വും ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി

ന്യൂ​​​​​​​​​ഡ​​​​​​​​​ൽ​​​​​​​​​ഹി: അ​​​​​​​​​ന്താ​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​​ട്ര ബ​​​​​​​​​ഹി​​​​​​​​​രാ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​കേ​​​​​​​​​ന്ദ്ര​​​​​​​​​ത്തി​​​​​​​​​ലെ 18 ദി​​​​​​​​​വ​​​​​​​​​സം നീ​​​​​​​​​ണ്ട ദൗ​​​​​​​​​ത്യ​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ശേ​​​​​​​​​ഷം ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കാ​​​​​​​​​ര​​​​​​​​​നാ​​​​​​​​​യ ശു​​​​​​​​​ഭാം​​​​​​​​​ശു ശു​​​​​​​​​ക്ല​​​​​​​​​യും സം​​​​​​​​​ഘ​​​​​​​​​വും സു​​​​​​​​​ര​​​​​​​​​ക്ഷി​​​​​​​​​ത​​​​​​​​​രാ​​​​​​​​​യി ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ തി​​​​​​​​​രി​​​​​​​​​ച്ചെ​​​​​​​​​ത്തി. ഇ​​​​​​​​​ന്ന​​​​​​​​​ലെ ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞ് 3.01ന് (​​​​​​ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മ​​​​​​യം) ക​​​​​​​​​ലി​​​​​​​​​ഫോ​​​​​​​​​ര്‍​ണി​​​​​​​​​യ​​​​​​​​​യി​​​​​​​​​ലെ സാ​​​​​​​​​ന്‍ ഡീ​​​​​​​​​യേ​​​​​​ഗോ തീ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ന​​​​​​​​​ടു​​​​​​​​​ത്താ​​​​​​​​​യാ​​​​​​​​​ണ് സ്പേ​​​​​​​​​സ് എ​​​​​​​​​ക്സി​​​​​​​​​ന്‍റെ ഡ്രാ​​​​​​​​​ഗ​​​​​​​​​ണ്‍ ബ​​​​​​​​​ഹി​​​​​​​​​രാ​​​​​​​​​കാ​​​​​​​​​ശ പേ​​​​​​​​​ട​​​​​​​​​കം സ്പ്ലാ​​​​​​​​​ഷ് ഡൗ​​​​​​​​​ണ്‍ ചെ​​​​​​​​​യ്ത​​​​​​​​​ത്. സ്‌​​​​​​​​​പേ​​​​​​​​​സ് എ​​​​​​​​​ക്സി​​​​​​​​​ന്‍റെ എം​​​​​​​​​വി ഷാ​​​​​​​​​ന​​​ണ്‍ ക​​​​​​​​​പ്പ​​​​​​​​​ൽ ഡ്രാ​​​​​​​​​ഗ​​​​​​​​​ണ്‍ പേ​​​​​​​​​ട​​​​​​​​​കം ക​​​​​​​​​ട​​​​​​​​​ലി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു വീ​​​​​​​​​ണ്ടെ​​​​​​​​​ടു​​​​​​​​​ത്തു. ക​​​​​​​​​പ്പ​​​​​​​​​ലി​​​​​​​​​ലെ പ്രാ​​​​​​ഥ​​​​​​​​​മി​​​​​​​​​ക വൈ​​​​​​​​​ദ്യ​​​​​​​​​പ​​​​​​​​​രി​​​​​​​​​ശോ​​​​​​​​​ധ​​​​​​​​​ന​​​​​​​​​യ്ക്കു ശേ​​​​​​​​​ഷം സം​​​​​​​​​ഘ​​​​​​​​​ത്തെ ഹെ​​​​​​​​​ലി​​​​​​​​​കോ​​​​​​​​​പ്റ്റ​​​​​​​​​റി​​​​​​​​​ൽ ഫ്ലോ​​​​​​​​​റി​​​​​​​​​ഡ​​​​​​​​​യി​​​​​​​​​ലെ നാ​​​​​​​​​സാ കേ​​​​​​​​​ന്ദ്ര​​​​​​​​​ത്തി​​​​​​​​​ലേ​​​​​​​​​ക്കു കൊ​​​​​​​​​ണ്ടു​​​​​​​​​പോ​​​​​​​​​യി. യാ​​​​​​​​​ത്രി​​​​​​​​​ക​​​​​​​​​ര്‍ ഇ​​​​​​​​​വി​​​​​​​​​ടെ ഏ​​​​​​ഴു ദി​​​​​​വ​​​​​​സം വി​​​​​​​​​ദ​​​​​​​​​ഗ്ധ​​​​​​​​​രു​​​​​​​​​ടെ നി​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ൽ ക​​​​​​​​​ഴി​​​​​​​​​യും.​ അ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും ശു​​​​​​ഭാം​​​​​​ശു ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ​​​​​​ത്തു​​​​​​ക.

തി​​​​​​​​​ങ്ക​​​​​​​​​ളാ​​​​​​​​​ഴ്ച വൈ​​​​​​​​​കു​​​​​​​​​ന്നേ​​​​​​​​​രം 4.45നാ​​​​​​​​​ണ് ഡ്രാ​​​​​​​​​ഗ​​​​​​​​​ണ്‍ പേ​​​​​​​​​ട​​​​​​​​​കം അ​​​​​​​​​ണ്‍​ഡോ​​​​​​​​​ക്ക് ചെ​​​​​​​​​യ്ത​​​​​​​​​ത്. 22.5 മ​​​​​​​​​ണി​​​​​​​​​ക്കൂ​​​​​​​​​റോ​​​​​​​​​ളം യാ​​​​​​​​​ത്ര ചെ​​​​​​​​​യ്താ​​​​​​​​​ണ് പേ​​​​​​​​​ട​​​​​​​​​കം ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ത്. ശു​​​​​​ഭാം​​​​​​ശു​ ശു​​​​​ക്ല​​​​​യും സം​​​​​​ഘ​​​​​​വും പേ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ​​​​​​യും, ആ​​​​​​ഴ്ച​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ശേ​​​​​​ഷം ആ​​​​​​ദ്യ​​​​​​മാ​​​​​​യി ഗു​​​​​​രു​​​​​​ത്വാ​​​​​​ക​​​​​​ർ​​​​​​ഷണം അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട​​​​​​വേ മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ​​​​​​യും വീ​​​​​​ഡി​​​​​​യോ​​​​​​ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പു​​​​​​റ​​​​​​ത്തു​​​​​​ വ​​​​​​ന്നു. മി​​​​ഷ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​ർ പെ​​​​ഗ്ഗി വി​​​​റ്റ്സ​​​​ണു പി​​​​ന്നാ​​​​ലെ ര​​​​ണ്ടാ​​​​മ​​​​നാ​​​​യാ​​​​ണ് മി​​​​ഷ​​​​ൻ പൈ​​​​ല​​​​റ്റാ​​​​യ ശു​​​​ഭാം​​​​ശു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്. നി​​​​​​റ​​​​​​പു​​​​​​ഞ്ചി​​​​​​രി​​​​​​യോ​​​​​​ടെ, കൈ​​​​​​വീ​​​​​​ശി അ​​​​​​ഭി​​​​​​വാ​​​​​​ദ്യം ചെ​​​​​​യ്താ​​​​​​ണ് ശു​​​​​​ഭാം​​​​​​ശു ശു​​​​​​ക്ല പേ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​നു പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത്.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സ്വ​​​​​​ദേ​​​​​​ശി​​​​​​നി​​ പെ​​​​​​​​​ഗ്ഗി വി​​​​​​​​​റ്റ്‌​​​​​​​​​സ​​​​​​​​​ണ്‍, പോ​​​​​​​​​ള​​​​​​​​​ണ്ട് സ്വ​​​​​​​​​ദേ​​​​​​​​​ശി സ്ലാ​​​​​​​​​വോ​​​​​​​​​സ് ഉ​​​​​​​​​സ്‌​​​​​​​​​നാ​​​​​​​​​ന്‍​സ്‌​​​​​​​​​കി, ഹം​​​​​​​​​ഗ​​​​​​​​​റി​​​​​​​​​യി​​​​​​​​​ല്‍നി​​​​​​​​​ന്നു​​​​​​​​​ള്ള ടി​​​​​​​​​ബോ​​​​​​​​​ര്‍ കാ​​​​​​​​​പു തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ​​​​​​​​​വ​​​​​​​​​രാ​​​​​​​​​ണു പേ​​​​​​​​​ട​​​​​​​​​ക​​​​​​​​​ത്തി​​​​​​​​​ല്‍ ഉ​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ മറ്റു ള്ളവർ. ജൂ​​​​​​​​​ണ്‍ 26നാ​​​​​​​​​ണ് ആ​​​​​​​​​ക്‌​​​​​​​​​സി​​​​​​​​​യം 4 ദൗ​​​​​​​​​ത്യ​​​​​​​​​സം​​​​​​​​​ഘം അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​നി​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ൽ എ​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ത്.‌ 18-ാം ദി​​​​വ​​​​സ​​​​മാ​​​​ണു തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​യ​​​​ത്. അ​​​​​​റു​​​​​​പ​​​​​​തോ​​​​​​ളം പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ സം​​​​​​ഘം ന​​​​​​ട​​​​​​ത്തി. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു കൊ​​​​​​ണ്ടു​​​​​​പോ​​​​​​യ ആ​​​​​​റു വി​​​​​​ത്ത് ഇ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​മ​​​​​​ട​​​​​​ക്കം നി​​​​​​ര​​​​​​വ​​​​​​ധി ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ശു​​​​​​ഭാം​​​​​​ശു​​​​​​വി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ന്നു. രാ​​​​​​കേ​​​​​​ഷ് ശ​​​​​​ർ​​​​​​മ​​​​​​യ്ക്കു ശേ​​​​​​ഷം ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ യാ​​​​​​ത്ര ന​​​​​​ട​​​​​​ത്തി​​​​​​യ ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​ണ്, വ്യോ​​​​​​മ​​​​​​സേ​​​​​​ന​​​​​​യി​​​​​​ൽ ഗ്രൂ​​​​​​പ്പ് ക്യാ​​​​​​പ്റ്റ​​​​​​നാ​​​​​​യ ശു​​​​​​ഭാം​​​​​​ശു ശു​​​​​​ക്ല. 1984ലാ​​​​​​യി​​​​​​രു​​​​​​ന്നു രാ​​​​​​കേ​​​​​​ഷ് ശ​​​​​​ർ​​​​​​മ​​​​​​യു​​​​​​ടെ ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ യാ​​​​​​ത്ര. അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ നി​​​​​​ല​​​​​​യം സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ച്ച ആ​​​​​​ദ്യ ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​ണ് ശു​​​​​​ഭാം​​​​​​ശു ശു​​​​​​ക്ല.

Up