Fri, 4 July 2025
ad

ADVERTISEMENT

Filter By Tag : Nothing Phone 3

കാ​മ​റ​യെ​ല്ലാം 50 എം​പി; ന​ത്തിം​ഗ് ഫോ​ണ്‍ 3 ഇ​ന്ത്യ​യി​ല്‍ എ​ത്തി

50 എം​പി കാ​മ​റ​ക​ളു​മാ​യി ന​ത്തിം​ഗ് ഫോ​ണ്‍ 3 ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്തു. സ്നാ​പ്ഡ്രാ​ഗ​ണ്‍ 8എ​സ് ജെ​ന്‍ 4 പ്രോ​സ​സ​റി​ലാ​ണ് ഫോ​ണി​ന്‍റെ ക​രു​ത്ത്. ആ​ന്‍​ഡ്രോ​യ്ഡ് 15 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ന​ത്തിം​ഗ് ഒ​എ​സ് 3.5ലാ​ണ് ഈ ​ഫോ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

6.67 ഇ​ഞ്ച് ഫ്ലെ​ക്‌​സി​ബി​ള്‍ അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ​യാ​ണ് ഉ​ള്ള​ത്. ഡി​സ്‌​പ്ലേ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി കോ​ര്‍​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് വി​ക്ട​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. 4500 നി​റ്റ്‌​സ് വ​രെ പീ​ക്ക് തെ​ളി​ച്ച​വും 120 ഹെ​ഡ​സ് റി​ഫ്ര​ഷ് റേ​റ്റും ല​ഭി​ക്കും.

സെ​ല്‍​ഫി​യി​ലും ട്രി​പ്പി​ള്‍ റീ​യ​ര്‍ കാ​മ​റ​യി​ലും ഉ​ള്‍​പ്പ​ടെ 50 എം​പി സെ​ന്‍​സ​റു​ക​ളാ​ണ്. 5,500 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ന​ത്തിം​ഗ് ഫോ​ണ്‍ 3യ്ക്കു​ള്ള​ത്. ഇ​ത് 65 വാ​ട്‌​സ് വ​യ​ര്‍​ഡ്, 15 വാ​ട്‌​സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗി​നെ പി​ന്തു​ണ​യ്ക്കും. 54 മി​നി​റ്റി​നു​ള്ളി​ല്‍ 100 ശ​ത​മാ​നം ബാ​റ്റ​റി​യാ​കു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

ക​റു​പ്പും വെ​ളു​പ്പും നി​റ​ങ്ങ​ളി​ലാ​ണ് ന​ത്തിം​ഗ് ഫോ​ണ്‍ 3 അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് വ്യ​ത്യ​സ്ത സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് ന​ത്തിം​ഗ് ഫോ​ണ്‍ 3 പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 12 ജി​ബി റാം + 256 ​ജി​ബി, 16 ജി​ബി റാം + 512 ​ജി​ബി എ​ന്നി​വ​യാ​ണ് വേ​രി​യി​ന്‍റു​ക​ള്‍.

79,999 രൂ​പ​യാ​ണ് 12 ജി​ബി റാം + 256 ​ജി​ബി വേ​രി​യി​ന്‍റി​ന്‍റെ വി​ല. 16 ജി​ബി റാം + 512 ​ജി​ബി വേ​രി​യി​ന്‍റി​ന് 89,999 രൂ​പ​യും. ജൂ​ലൈ നാ​ല് മു​ത​ല്‍ ഫ്ലി​പ്കാ​ര്‍​ട്ടി​ല്‍ നി​ന്ന് ഈ ​ഫോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യാം.

Up