Mon, 7 July 2025
ad

ADVERTISEMENT

Filter By Tag : Nidhi

കേരളത്തിന്‍റെ ‘നിധി’യെ ഇനി ജാര്‍ഖണ്ഡ് കാക്കും

കൊ​​​ച്ചി: ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വ് താ​​​ങ്ങാ​​​നാ​​​കാ​​​തെ കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ഉ​​​പേ​​​ക്ഷി​​​ച്ച പി​​​ഞ്ചു​​​കു​​​ഞ്ഞ് ‘നി​​​ധി’ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് ജി​​​ല്ലാ ശി​​​ശു ക്ഷേ​​​മ സ​​​മി​​​തി​​​യു​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പോ​​​ലീ​​​സും ആ​​​ല​​​പ്പു​​​ഴ- ധ​​​ന്‍ബാ​​​ദ് എ​​​ക്‌​​​സ്പ്ര​​​സി​​​ലാ​​​ണ് കു​​​ഞ്ഞു​​​മാ​​​യി ജാ​​​ര്‍ഖ​​​ണ്ഡി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​ത്. ജി​​​ല്ലാ ശി​​​ശു സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ഓ​​​ഫീ​​​സ​​​ര്‍ കെ.​​​എ​​​സ്. സി​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഏ​​​ഴം​​​ഗ സം​​​ഘ​​​മാ​​​ണു യാ​​​ത്ര​​​തി​​​രി​​​ച്ച​​​ത്. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ള്‍ സി​​​ഡ​​​ബ്ല്യു​​​സി​​​ക്ക് കൈ​​​മാ​​​റാ​​​നു​​​ള്ള മ​​​റ്റൊ​​​രു കു​​​ഞ്ഞും ഇ​​​വ​​​ര്‍ക്കൊ​​​പ്പ​​​മു​​​ണ്ട്.

ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ക്കു കു​​​ട്ടി​​​യെ നോ​​​ക്കാ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക​​​ശേഷിയില്ലാ​​​ത്ത​​​തി​​​നാ​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡ് ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്ക് കു​​​ഞ്ഞി​​​നെ കൈ​​​മാ​​​റും. കു​​​ഞ്ഞി​​​നെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ക്കു കൈ​​​മാ​​​റു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ജാ​​​ര്‍ഖ​​​ണ്ഡ് ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യി​​​ല്‍നി​​​ന്ന് അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സി​​​ഡ​​​ബ്ല്യു​​​സി ചെ​​​യ​​​ര്‍മാ​​​ന്‍ വി​​​ന്‍സെ​​​ന്‍റ് ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. കു​​​ട്ടി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക​​​സ്ഥി​​​തി മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ക്ക് ഇ​​​ല്ല എ​​​ന്നാ​​​ണ് അ​​​വ​​​ര്‍ അ​​​റി​​​യി​​​ച്ച​​​ത്. ഒ​​​രി​​​ക്ക​​​ല്‍ കു​​​ട്ടി​​​യെ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ ച​​​രി​​​ത്ര​​​മു​​​ള്ള​​​തി​​​നാ​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡ് സി​​​ഡ​​​ബ്ല്യു​​​സി​​​ക്കു​​​ത​​​ന്നെ കു​​​ട്ടി​​​യെ കൈ​​​മാ​​​റാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ വേ​​​ഗ​​​ത്തി​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി. ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ത്തോ​​​ളം കേ​​​ര​​​ള വ​​​നി​​​താ-​​​ശി​​​ശു​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ര​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു കു​​​ട്ടി.

ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി 29നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കോ​​​ട്ട​​​യ​​​ത്തെ ഫി​​​ഷ് ഫാ​​​മി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ ജാ​​​ര്‍ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മം​​​ഗ​​​ളേ​​​ശ്വ​​​രി​​​നും ര​​​ഞ്ജി​​​ത​​​യ്ക്കും 900 ഗ്രാം ​​​തൂ​​​ക്ക​​​വു​​​മാ​​​യി പെ​​​ണ്‍കു​​​ഞ്ഞ് പി​​​റ​​​ന്ന​​​ത്. ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കു​​​ട്ടി​​​യെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. തു​​​ട​​​ര്‍ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള ര​​​ണ്ടു ല​​​ക്ഷം രൂ​​​പ ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ ജ​​​നു​​​വ​​​രി 31 ന് ​​​രാ​​​ത്രി മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഉ​​​പേ​​​ക്ഷി​​​ച്ച് ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു. കു​​​ട്ടി​​​യു​​​ടെ ചി​​​കി​​​ത്സ ഏ​​​റ്റെ​​​ടു​​​ത്ത സ​​​ര്‍ക്കാ​​​ര്‍ അ​​​വ​​​ളെ എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ആ​​​ശു​​​പ​​​ത്രി​​​രേ​​​ഖ​​​ക​​​ളി​​​ല്‍ ബേ​​​ബി ഓ​​​ഫ് ര​​​ഞ്ജി​​​ത എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ട ആ ​​​കു​​​ഞ്ഞി​​​ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍ജ് ‘നി​​​ധി’ എ​​​ന്ന് പേ​​​രു​​​മി​​​ട്ടു.
കു​​​ഞ്ഞി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ട​​​തോ​​​ടെ ഒ​​​ന്ന​​​ര മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഏ​​​പ്രി​​​ല്‍ 10 ന് ​​​അ​​​വ​​​ളെ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ഏ​​​റ്റെ​​​ടു​​​ത്ത് അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ ശി​​​ശു​​​ഭ​​​വ​​​നി​​​ലേ​​​ക്കു മാ​​​റ്റി. തു​​​ട​​​ര്‍ന്ന് പോ​​​ലീ​​​സ് മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി. കു​​​ട്ടി​​​യെ ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​ര്‍ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും കു​​​ഞ്ഞി​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള സാ​​​മ്പ​​​ത്തി​​​ക​​​സ്ഥി​​​തി ഇ​​​വ​​​ര്‍ക്കി​​​ല്ലെ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Up