ഷിക്കാഗോ: റിവർ നോർത്തിന് സമീപമുള്ള ഒരു ലോഞ്ചിന് പുറത്തുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 11ന് വെസ്റ്റ് ഷിക്കാഗോ അവന്യൂവിലെ 300 ബ്ലോക്കിലുള്ള ആർട്ടിസ് റസ്റ്ററന്റ് ആൻഡ് ലോഞ്ചിന് പുറത്തായിരുന്നു സംഭവം.
റാപ്പർ മെല്ലോ ബക്സിന്റെ ആൽബം റിലീസ് പാർട്ടിക്ക് ശേഷം ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴാണ് വെടിവയ്പുണ്ടായത്. ഒരു വാഹനത്തിലെത്തിയ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.
വെടിവയ്പിന് ശേഷം അക്രമി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. വെടിയേറ്റവരിൽ കൂടുതലും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്.