കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പിൽ എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിൽ ഏതാനം ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 30 ന് രാവിലെ11 ന് എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ് ഫോൺ: 9447649820, 04972806401.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കeമ്പസിൽ അഞ്ചു വർഷത്തെ ആന്ത്രോപോളജി ഇന്‍റഗ്രേറ്റഡ്‌ കോഴ്‌സിന് നാല് എസ്‌സി. സീറ്റുകളും ഒരു എസ്ടി സീറ്റും ഒഴിവുണ്ട്. യോഗ്യരായവർ 30 ന് രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. എസ്‌സി, എസ്ടി വിഭാഗങ്ങളുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും ഫോൺ: 7306130450.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ആന്ത്രോപോള ജിക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 30 ന് രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ:7306130450.

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎസ്‌സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ ജനറൽ/ഒബിസി/ഇഡബ്ല്യൂഎസ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 30 ന് രാവിലെ 11 ന് വകുപ്പ് മേധാവിക്ക് മുന്പാകെ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഫോൺ: 9663749475.

കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ ഈ അധ്യയന വർഷം ആരംഭിച്ച ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ജോഗ്രഫിയിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം 30 ന് രാവിലെ11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. ഫോൺ: 9847132918.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചു വർഷ ഇംഗ്ലീഷ് ഇൻറഗ്രേറ്റഡ് കോഴ്സിന് നാല് എസ്‌സി, രണ്ട് എസ്ടി, ഒരു എൽസി സീറ്റൊഴിവുണ്ട്. യോഗ്യരായവർ 30 ന് രാവിലെ 10.30 നു വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണo.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗാമിൽ(FYIMP in Computational Science ) എസ്‌സി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ 31 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്ക റ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്പാകെ ഹാജരാകേണ്ടതാണ്.

തീയതി നീട്ടി 

മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി ) മേയ് 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്‍റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 11 വരെ നീട്ടി.

ഹാൾടിക്കറ്റ്

ജലൈ 30 ന് ആരംഭിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ (FYUGP) ഒന്നാം സെമസ്റ്റർ ജനുവരി 2025 സപ്ലിമെന്‍ററി പരീക്ഷകളുടെ ഹാൾ ടിക്കറ്റ് കോളജുകൾക്ക് അവരുടെ ലോഗിനിൽ നിന്നും, വിദ്യാർഥികൾക്ക് അവരുടെ മൊബൈൽ ആപ്പിൽ നിന്നും ലഭ്യമാകുന്നതാണ്. മേൽ പരീക്ഷക്ക് ഗ്രീൻവുഡ്‌സ് കോളജ്, പാലക്കുന്നിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം ഗവ.കോളജ് കാസർഗോഡിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്‍റേൺഷിപ്പ് മൂല്യനിർണയം

രണ്ടാം സെമസ്റ്റർ എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്/പബ്ലിക് പോളിസി ആൻഡ് ഡെവലെപ്മെന്‍റ്/സോഷ്യൽ എന്‍റർപ്രണൗർഷിപ്പ് ആൻഡ് ഡെവലെപ്മെന്‍റ് ഡിഗ്രി (ഏപ്രിൽ 2025 ) പരീക്ഷകളുടെ ഇന്‍റേൺഷിപ്പ് മൂല്യനിർണയം 31 ന് തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.

പ്രായോഗിക പരീക്ഷകൾ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാ ക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

1.എംഎസ്‌സി സുവോളജി/എംഎസ്‌സി സുവോളജി (സ്ട്രക്ട്ച്ചർ, ഫിസിയോളജി, ഡെവലപ്മെൻറ് ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്)- ഇന്നു മുതൽ ഓഗസ്റ്റ് ഒന്നു വരെ

2) എംടിടിഎം - 2025 ജൂലൈ 30