കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചു വർഷ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് കോഴ്സിന് നാല് എസ്സി, രണ്ട് എസ്ടി, ഒരു എൽസി സീറ്റൊഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 10.30 ന് വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാ കണം.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഇക്കണോമിക്സ് പഠന വകുപ്പിൽ അഞ്ചുവർഷത്തെ സോഷ്യൽ സയൻസ് വിത്ത് സ്പെഷലൈസഷൻ ഇൻ ഇക്കണോമിക്സ് ഇന്റഗ്രേറ്റഡ് കോഴ്സിന് നാല് എസ്സി സീറ്റുകളും ഒരു എസ്ടി സീറ്റും, എംഎ ഇക്കണോമിക്സ്ൽ ഒരു എസ്ഇബിസി സീറ്റും ഒഴിവുണ്ട് . യോഗ്യരായവർ നാളെ രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9400337417.
കണ്ണൂർ സർവകലാശാല നിലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംകോം സീറ്റ് ഒഴിവുണ്ട്. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബികോം/ബിബിഎ ബിരുദമാണ് പ്രവേശന യോഗ്യത. താത്പര്യമുളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 7510396517.
കണ്ണൂർ സർവകലാശാല നിലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംകോം മിന് എസ്സി, എസ്ടി, എൽസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഉളള പ്ലസ്ടു ആണ് പ്രവേശന യോഗ്യത. താത്പര്യം ഉളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവി ലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 7510396517.
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സിഎംഎസ് നീലേശ്വരം സെൻററിൽ എംബിഎ കോഴ്സിന് (2025-26 പ്രവേശനം) നിലവിലുള്ള ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.
ബിഎഡ് പ്രവേശനം; ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025 -26 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെയും, ബിഎഡ് സെന്ററുകളിലെയും ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന ത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് നാളെ വരെ അവസരം ഉണ്ട്. തെറ്റുകൾ തിരുത്തുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, Correction Fee ഇനത്തിൽ 200 രൂപ ഒടുക്കിയതിന് ശേഷം, മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, രേഖകളുടെ പകർപ്പ്, ചലാൻ എന്നിവ സഹിതം [email protected] എന്ന ഐഡിയിലേക്ക് പ്രസ്തുത തീയതിക്കുള്ളിൽ ഇമെയിൽ അയയ്ക്കേണ്ടതാണ്. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിന് അനുവദിക്കുന്നതല്ല. ട്രയൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത അപേക്ഷകർ, പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷയിൽ നല്കിയ വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തേണ്ടതാണ്.
അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളജുകളിലെ പിജി പ്രോഗ്രാമുകളിലേക്ക് എസ്/എസ്ടി വിഭാഗത്തിലുൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിന് നാളെ മുതൽ 29 വരെ വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാർഥികൾ സ്പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷകൾ അതാത് കോളജുകളിൽ നേരിട്ട് ഹാജരാക്കുകയോ, ഇ മെയിൽ അയയ്ക്കുകയോ ചെയ്യേണ്ടതില്ല.
അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ നിലവിൽ ഓപ്ഷനുകളൊന്നും ഉണ്ടാവു കയില്ല. അപേക്ഷകർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതി നായി ആവശ്യമായ ഓപ്ഷനുകൾ (പരമാവധി 5 എണ്ണം) ഉൾപ്പെടുത്തേണ്ടതാണ്. നേരത്തെ അലോട്ട്മെന്റ് ലഭിച്ചവർ (കോളജുകളിൽ താത്കാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവർ, അലോട്ട്മെന്റിൽ നിന്നും പുറത്തായവർ എന്നിവരുൾപ്പെടെ) സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന തിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്ഷൻ ഫീ ഒടുക്കേണ്ടതാണ്.
കറക്ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവർക്കും, ഇതു വരെ അലോട്ട്മെന്റുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തവർക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും കറക്ഷൻ ഫീസൊടുക്കാ തെ തന്നെ ഓപ്ഷനുകൾ ഉൾപ്പെടുത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. വേക്കൻസി ലിസ്റ്റ് സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർബന്ധമായും ഓപ്ഷനുകൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുന്നതായിരിക്കില്ല.
സംവരണ വിഭാഗത്തിൽപ്പെട്ടവർ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ജനറൽ കാറ്റഗറിയി ലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.
ഗവൺമെന്റ്/എയ്ഡഡ് കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കുന്നത് ജൂലൈ 31 ന് ആണ്. സ്പോട്ട് അഡ്മിഷനിൽ പ്രവേശനത്തിന് അർഹരായവരെ കോളജ് അധികാരികൾ അപേക്ഷയിൽ നല്കിയിരിക്കുന്ന ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ടതുള്ളൂ.
സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച തിയതികളറിയുവാൻ വെബ്സൈറ്റിൽ നല്കിയിട്ടുള്ള സർവകലാ ശാലയുടെ 2025 - 26 അധ്യയനവർഷത്തെ പിജി പ്രവേശനത്തിന്റെ ഷെഡ്യൂൾ പരിശോധിക്കുക.
ഹെൽപ്പ് ലൈൻ നമ്പർ: 7356948230, 04972715227. ഇ-മെയിൽ ഐഡി : pgdoa@ kannuruniv.ac.in വെബ്സൈറ്റ് : https://admissions.kannuruniversity.ac.in/
ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ്: ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ്, ഇംഗ്ലീഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാമ്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻ (ഇഇസി) ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് 16.08.2025 വരെ അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 3,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിൽ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം ഓഗസ്റ്റ് 20 ന് വൈകുന്നേരം അഞ്ചിന് മുമ്പായി സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം.
<b>പരീക്ഷാ ടൈം ടേബിൾ</b>
ജൂലൈ 30 ന് ആരംഭിക്കുന്ന എഫ്വൈയുജിപി ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി (ജനുവരി 2025) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.