കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹിസ്റ്ററിയിൽ എംഎ ചരിത്രത്തിൽ ഇടിബി (ഈഴവ, തിയ്യ, ബില്ലവ)-രണ്ട് ഒഴിവുകൾ ഒബിഎച്ച് (മറ്റു ഹിന്ദു പിന്നോക്ക വിഭാഗങ്ങൾ) രണ്ടു ഒഴിവുകൾ. താത്പര്യമുള്ള മേൽപറഞ്ഞ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ മതിയായ രേഖകളോടെ 28ന് ചരിത്രവിഭാഗത്തിൽ ഹാജരാകുക. ഫോൺ: 9495890176.

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള താവക്കര മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ട്മെൻറിലും, സിഎംഎസ് മാങ്ങാട്ടുപറമ്പ്, സെൻററിലും എംബിഎ കോഴ്സിന് (2025-26 പ്രവേശനം) ഏതാനും പട്ടികജാതി പട്ടികവർഗം സംവരണ സീറ്റുകൾ ഒഴിവുണ്ട്. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയു ള്ളവർ ഒഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.

കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2025-27 വർഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് -എസ്‌സി, എസ്ടി, മുസ്‌ലിം എന്നീ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 29 ന് രാവിലെ 10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 0490-2996500.

കണ്ണൂർ സർവകലാശാല പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിൽ എംഎസ്‌സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ ജനറൽ-ഒബിസി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 28 രാവിലെ 11 ന് വകുപ്പ് മേധാവിക്ക് മുന്പാകെ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഫോൺ: 9663749475.

കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ എംപിഇഎസ് പ്രോഗ്രാമിലേക്ക് 2024-25 അധ്യയന വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 29 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്ന താണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ 10 ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ പഠന വകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷൻ ടെസ്റ്റിന് ഹാജരാകേണ്ടതാണ്.

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സിഎംഎസ് നീലേശ്വരം സെൻററിൽ എംബിഎ കോഴ്സിന് (2025-26 പ്രവേശനം) നിലവിലുള്ള ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചുവർഷത്തെ ആന്ത്രോപോളജി ഇന്‍റഗ്രേറ്റഡ്‌ കോഴ്‌സിന് നാല് എസ്‌സി സീറ്റുകളും ഒരു എസ്ടി സീറ്റും ഒഴിവുണ്ട്. യോഗ്യരായവർ 28 ന് രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 7306130450.

വാക്ക്-ഇൻ-ഇന്‍റർവ്യൂ

കണ്ണൂർ സർവകലാശാല ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഐടി എഡ്യൂക്കേഷൻ സെന്‍ററിൽ എഫ്‌വൈഐഎംപി കോഴ്‌സിലേക്ക് നിലവിൽ താത്കാലിക മണിക്കൂര്‍ വേതനടിസ്ഥാന ത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ (യുജിസി മാനദണ്ഡ പ്രകാരം), അസൽ സർട്ടിഫിക്കറ്റുകളും,ഒന്ന് വീതം പകർപ്പുകളുമായി പാലയാട് കാമ്പസിലെ ഐടി ഇസി യില്‍ 30 നു രാവിലെ 10 ന് ഹാജരാകണം
ഫോൺ : 7907847751.

അഫിലിയേറ്റഡ് കോളജുകളിലെ പിജി എസ്‌സി/എസ്ടി/ പിഡബ്ല്യൂബിഡി സ്പെഷൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാല 2025-26 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രോഗ്രാമുകളിലേക്ക് എസ്‌സി/എസ്ടി/പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് മാത്രമായുള്ള സ്പെഷൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ അഡ്മിഷൻ ഫീസ് ഒടുക്കി ഇന്നു വൈകുന്നേരം അഞ്ചിന് അതാത് കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്. മുൻപ് അലോട്ട്മെന്‍റ് ലഭിച്ച് ഒരു തവണ ഫീസ് ഒടുക്കിയവർ വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല. Help line Numbers: 7356948230, 04972715227. E-mail id: [email protected].

പ്രായോഗിക പരീക്ഷകൾ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാംസെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025,വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

1) എംഎസ്‌സി കംപ്യട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് -2025ജൂലൈ 28, 29

2) എംഎസ്‌സി ബോട്ടണി/പ്ലാൻറ് സയൻസ് വിത്ത് ബയോ ഇൻഫോർമാറ്റിക്സ്- 2025 ജൂലൈ 29, 30

3) എംഎസ്‌സി അപ്ലൈഡ് സൈക്കോളജി - 2025 ജൂലൈ28

4) എംഎ അറബിക് – 2025 ജൂലൈ 28 മുതൽ 30 വരെ

ഹാൾ ടിക്കറ്റ് 

30.07.2025 ന് ആരംഭിക്കുന്ന, ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ ) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് ഇന്നലെ മുതൽ കോളജുകൾക്ക് അവരുടെ ലോഗിനിൽ നിന്നും വിദ്യാർഥികൾക്ക് മൊബൈൽ ആപ് വഴിയും ലഭ്യമാകുന്നതാണ്