കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചുവർഷത്തെ ആന്ത്രോപോളജി ഇന്‍റഗ്രേറ്റഡ്‌ കോഴ്‌സിന്. മൂന്ന് എസ്‌സി സീറ്റുകളും ഒരു എസ്ടി സീറ്റും ഒഴിവുണ്ട്. യോഗ്യരായവർ 25 ന് രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 7306130450.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ഇംഗ്ലീഷിന് അഞ്ച് എസ്‌സി, ഒരു എൽസി, ഒരു എസ്ടി സീറ്റുകൾ ഒഴിവുണ്ട് .യോഗ്യരായവർ 25 ന് രാവിലെ 10.30 നു വകുപ്പ് തലവൻ മുന്പാകെ അസൽ സെർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2025-26 വർഷത്തിലേക്കുള്ള ത്രിവത്സര എൽഎൽബി പ്രവേശനത്തിനു എസ്ടി രണ്ടു സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 25 ന് രാവിലെ 10 ന് മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 95672 77063, 62385 49166.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്‌സി ബയോടെക്നോളജി പ്രോഗ്രാമിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്‌സി ബയോടെക്നോളജി/ മൈക്രോബയോളജി/ബയോകെമിസ്ട്രി/കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്‍റ് സയൻസ്/ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 25 ന് രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ഏതാനം സീറ്റ് ഒഴിവുണ്ട്. ബിഎസ്‌സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി/ഫിസിക്സ്‍്/കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയു ള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 25 രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.

കണ്ണൂർ സർവകലാശാല യൂണിയന്‍റെ തെരഞ്ഞെടുപ്പ് വിജ്ഞാപനം

കണ്ണൂർ: സർവകലാശാല യൂണിയന്‍റെ 2024 -25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് (ബുധനാഴ്ച) താവക്കരയിലുള്ള സർവകലാശാല ആസ്ഥാനത്ത് നടക്കുന്നതാണ്. ഇതിനായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ 25 ന് നിലവിൽ വരുന്നതാണ്.
പ്രാഥമിക വോട്ടർ പട്ടിക 26ന് രാവിലെ11 ന് അന്തിമ വോട്ടർ പട്ടിക ജൂലൈ 29 ന് വൈകുന്നേരം നാലിന് പ്രസിദ്ധീകരിക്കുന്നതാണ്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 30 ന് ഉച്ചയ്ക്ക് 12 ന് പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് ആണ്. അന്തിമ നാമനിർദേശ പട്ടിക ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം 4.30 ന് പ്രസിദ്ധീകരിക്കും.

പ്രവേശന പരീക്ഷ

കണ്ണൂർ സർവകലാശാല ധർമശാല കാമ്പസിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2025 -26 വർഷത്തെ എംഎഡ് പ്രവേശന പരീക്ഷ 29 ന് രാവിലെ 10 ന് ധർമശാല കാമ്പസിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രവേശന പരീക്ഷയ്ക്ക് ഹാജരാവേണ്ടതാണ്. ഫോൺ: 9496110185 ,7907045891.

കോളജ് മാറ്റം, പുന:പ്രവേശനം; അപേക്ഷകൾ ക്ഷണിച്ചു

കണ്ണൂർ: സർവകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2025-26 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമെസ്റ്ററിലേക്ക് കോളജ് മാറ്റം, പുനഃ പ്രവേശനം, പുനഃ പ്രവേശനത്തോടുകൂടിയുള്ള കോളജ് മാറ്റം എന്നിവയും എംബിഎ, എംസിഎ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്കും സർവകലാശാല പഠന വകുപ്പുക ളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും എൽഎൽബി, എംഎഡ് പ്രോഗ്രാമുകളുടെ മൂന്നാം സെമെസ്റ്ററിലേക്കും പുനഃ പ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർഥികൾക്ക് ജൂലൈ 28 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്. (www.kannuruniversity.ac.in - certificate portal)
യഥാസമയം അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥികൾക്ക് 550 രൂപ ലേറ്റ് ഫീ ഉൾപ്പെടെ ഓഗസ്റ്റ് ഏഴു വരെ അപേക്ഷകൾ സമർപ്പിക്കാം. പിന്നീട് ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാ യിരിക്കും.

ബിഎഡ് ഏകജാലക പ്രവേശന തീയതി നീട്ടി 

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബിഎഡ് കോളജുകളിലേക്കുള്ള 2025-26 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന്‍റെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തിയതി 25 വൈകുന്നേരം അഞ്ചുവരെ നീട്ടിയിട്ടുണ്ട്.
രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, പ്രവേശന ഷെഡ്യൂളും admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധി ച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂ ടേയും അറിയിക്കുന്നതാണ്.
മാനേജ്മെന്‍റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ യുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ/ സെന്‍ററുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കമ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്യൂണിറ്റി ക്വാട്ട ഓപ്ഷൻ സെലക്ട് ചെയ്യേണ്ട താണ്.
ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീസ് 660 രൂപ, (SC/ST/PWBD - Rs 300/-) . ഫീസ് SBI e-pay വഴി അടയ്ക്കേണ്ടതാണ്. Help Line No : 7356948230, 04972715227. e-mail id : [email protected]
പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക.

നാല്‌ വർഷ ബിരുദം 2025-26 - സെൽഫ് ഫിനാൻസിംഗ് കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സെൽഫ് ഫിനാൻസിംഗ് കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള എസ്‌സി/എസ്ടി വിഭാഗത്തിലുൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിന് ജൂലൈ 28 മുതൽ 29 വരെ വിദ്യാർഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിദ്യാർഥികൾ സ്പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷകൾ അതാത് കോളജുകളിൽ നേരിട്ട് ഹാജരാ ക്കു കയോ, ഇ മെയിൽ അയയ്ക്കുകയോ ചെയ്യേണ്ടതില്ല. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ നിലവിൽ ഓപ്‌ഷനുകളൊന്നും ഉണ്ടാവുകയില്ല. അപേക്ഷകർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി ആവശ്യമായ ഓപ്‌ഷനുകൾ (പരമാവധി 10 എണ്ണം) ഉൾപ്പെടുത്തേണ്ടതാണ്. നേരത്തെ അലോട്ട്മെന്‍റ് ലഭിച്ചവർ (കോളജുകളിൽ താത്കാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവർ, അലോട്ട്മെ ന്‍റിൽ നിന്നും പുറത്തായവർ എന്നിവരുൾപ്പെടെ) സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്ഷൻ ഫീ ഒടുക്കേണ്ടതാണ്. കറക്ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവർക്കും, ഇത് വരെ അഅലോട്ട്മെന്‍റുകൾ ഒന്നും തന്നെ ലഭിച്ചിട്ടി ല്ലാത്തവർക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും കറക്ഷൻ ഫീസൊടുക്കാതെ തന്നെ ഓപ്‌ഷനു കൾ ഉൾപ്പെടുത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
വേക്കൻസി ലിസ്റ്റ് സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാ ൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർബന്ധമായും ഓപ്‌ഷനുകൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുന്ന തായിരിക്കില്ല.
സംവരണ വിഭാഗത്തിൽപ്പെട്ടവർ ഇൻഡെക്സ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ ജനറൽ കാറ്റഗറിയി ലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.
സെൽഫ് ഫിനാൻസിംഗ് കോളജുകളിലേക്കുള്ള സ്പോട്ട് റാങ്ക് ലിസ്റ്റ് ജൂലൈ 30 ന് പ്രസിദ്ധീകരിച്ച ശേഷം ജൂലൈ 30,31, ഓഗസ്റ്റ് ഒന്ന് തിയതികളിലായി പ്രവേശനം നടത്തുന്നതായിരിക്കും. സ്പോട്ട് അഡ്മിഷനിൽ പ്രവേശനത്തിന് അർഹരായവരെ കോളജ് അധികാരികൾ അപേക്ഷയിൽ നല്കിയിരിക്കുന്ന ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശന ത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുന്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടി.സി. വാങ്ങേണ്ടതുള്ളൂ. സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച തിയതികളറിയുവാൻ വെബ്‌സൈറ്റിൽ നല്കിയിട്ടുള്ള സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശന ഷെഡ്യൂൾ പരിശോധിക്കുക.
ഹെൽപ്പ് ലൈൻ നമ്പർ: 7356948230, 04972715227. ഇ-മെയിൽ ഐഡി : ugdoa@ kannuruniv.ac.in
വെബ്സൈറ്റ് : www.admission.kannuruniversity.ac.in

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ, നാലാം സെമസ്റ്റർ എംഎ, എംടിടിഎം, എംഎസ്ഡബ്ല്യൂ/ എംഎസ്‌സി. (റെഗുലർ/സപ്ലിമെന്‍ററി /ഇപ്രൂവ്മെന്‍റ്) ഏപ്രിൽ 2025 പരീക്ഷകളുടെ (മാത്തമാറ്റിക്സ്, ജിയോളജി-(റെഗുലർ 2023 അഡ്മിഷൻ) എന്നീ പ്രോഗ്രാമുകൾ ഒഴികെയുള്ളവയുടെ) ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച് വൈകുന്നേരം അഞ്ചാണ്.

പ്രായോഗിക പരീക്ഷകൾ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ പിജി, ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

1. എംഎസ്‌സി ഫിസിക്സ്/ എംഎസ്‌സി ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ ആൻഡ് നാനോ സയൻസ് സ്പെഷലൈസേഷൻ - 2025 ജൂലൈ 25 മുതൽ 31 വരെ

2. എംഎസ്‌സി ബയോകെമിസ്ട്രി – 2025 ജൂലൈ 25 മുതൽ 31 വരെ

3. എംഎസ്‌സി ജിയോളജി - 2025 ജൂലൈ 25, 26

4. എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ്- 2025 ജൂലൈ 25

5. എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ - 2025 ജൂലൈ 25