കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പിൽ എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിൽ ഏതാനും ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 21 രാവിലെ 11 ന് എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9447649820, 04972806401.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ പ്രോഗ്രാമിൽ എസ്‌സി/എസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളും എംഎസ്‌സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്‌സി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകളും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ 21 ന് രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാ പുനർ വിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എംഎഡ് ( സിബിസിഎസ്എസ് - റെഗുലർ/സപ്ലിമെന്‍ററി), മേയ് 2025 പരീക്ഷകൾ ഓഗസ്റ്റ് 11 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനർവിജ്ഞാപനം ചെയ്‌തു. പരീക്ഷാ പുനർ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്/ പബ്ലിക് പോളിസി ആൻഡ് ഡെവലെപ്മെന്‍റ്/ സോഷ്യൽ എന്‍റർപ്രൗണർഷിപ്പ് ആൻഡ് ഡെവലപ്മെന്‍റെ ഡിഗ്രി (ഏപ്രിൽ 2025) പരീക്ഷകളുടെ ഇന്‍റേൺഷിപ്പ് മൂല്യനിർണയം 23 ന് തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് 2019 -2023 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോ ധന /സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 31 വരെ ഓൺലൈനായി സ്വീകരിക്കുന്നതാണ്.
ഹാൾ ടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ ത്രിവത്സര എൽഎൽബി രണ്ടാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്‍ററി), മേയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
നാല് വർഷ ബിരുദ/അഞ്ച് വർഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള 'സ്പോട്ട് അഡ്‌മിഷൻ'
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്‍റ്/എയ്ഡഡ് കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല പഠനവകുപ്പുകളിലെ ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും എസ്‌സി/എസ്ടി വിഭാഗത്തിലുൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിന് ജൂലൈ 21 വരെ വിദ്യാർഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാർഥികൾ സ്പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷകൾ അതാത് കോളജുകളിൽ നേരിട്ട് ഹാജരാക്കുകയോ, ഇ മെയിൽ അയയ്ക്കുകയോ ചെയ്യേണ്ടതില്ല.
അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ നിലവിൽ ഓപ്‌ഷനുകളൊന്നും ഉണ്ടാവുക യില്ല. അപേക്ഷകർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി ആവശ്യമായ ഓപ്‌ഷനുകൾ (പരമാവധി 10 എണ്ണം) ഉൾപ്പെടുത്തേണ്ടതാണ്. നേരത്തെ അലോട്ടമെന്‍റ് ലഭിച്ചവർ (കോളജുകളിൽ താത്കാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവർ, അലോട്ടമെ ന്‍റിൽ നിന്നും പുറത്തായവർ എന്നിവരുൾപ്പെടെ) സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്ഷൻ ഫീ ഒടുക്കേണ്ടതാണ്. കറക്ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവർക്കും, ഇത് വരെ അലോട്ട്മെന്‍റുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തവർക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും കറക്ഷൻ ഫീസൊടുക്കാതെ തന്നെ ഓപ്‌ഷനുകൾ ഉൾപ്പെടുത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
വേക്കൻസി ലിസ്റ്റ് സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർബന്ധമായും ഓപ്‌ഷനു കൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുന്നതായിരിക്കില്ല.
സംവരണ വിഭാഗത്തിൽപ്പെട്ടവർ ഇൻഡക്സ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ ജനറൽ കാറ്റഗറിയി ലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.
ഗവ/എയ്ഡഡ് കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കുന്നത് 22, 23 തീയതികളിൽ ആണ്. സ്പോട്ട് അഡ്മിഷനിൽ പ്രവേശനത്തിന് അർഹരായവരെ കോളജ് അധികാരികൾ അപേക്ഷയിൽ നല്കിയിരിക്കുന്ന ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ട തുള്ളൂ.
സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച തിയതികളറിയുവാൻ വെബ്‌സൈറ്റിൽ നല്കിയിട്ടുള്ള സർവകലാ ശാലയുടെ 2025 -26 അധ്യയന വർഷത്തെ ബിരുദ പ്രവേശന ഷെഡ്യൂൾ പരിശോധിക്കുക.
ഹെൽപ്പ് ലൈൻ നമ്പർ: 7356948230, 04972715227. ഇ-മെയിൽ ഐഡി : ugdoa@ kannuruniv.ac.in
വെബ്സൈറ്റ് : www.admission.kannuruniversity.ac.in
എംബിഎ പ്രോഗ്രാം പ്രവേശനം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ/സെന്‍ററുകളിലെ എംബിഎ പ്രോഗ്രാമിന്‍റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുള്ള വിദ്യാർഥികൾ പഠന വകുപ്പിൽ നിന്നുള്ള നിർദേശാനുസരണം പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ വഴി മാത്രം ബന്ധപ്പെടുക. Helpline Numbers - 7356948230, 04972715227
E-mail id: [email protected]
പ്രൈവറ്റ് രജിസ്ട്രേഷൻ അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ്
കോഴ്‌സ് അസൈൻമെന്‍റ് 22 വരെ സമർപ്പിക്കാം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് (റെഗുലർ - 2024 പ്രവേശനം/ സപ്ലിമെന്‍ററി -2022, 2023 പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്‍റേണൽ ഇവാല്വേഷൻ അസൈൻമെന്‍റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർ ദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്‍റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്‍റ് അനുബന്ധ രേഖകൾ സഹിതം 22 ന് വൈകുന്നേരം നാലിനകം സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.
അസൈൻമെന്‍റ് സമർപ്പിക്കുന്നവർ നിർബന്ധമായും അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് (പ്രൈവറ്റ് രജിസ്ട്രേഷൻ-റെഗുലർ- 2024 പ്രവേശനം/ സപ്ലിമെന്‍ററി - 2022, 2023 പ്രവേശനം), ഏപ്രിൽ 2025 സെഷൻ പരീക്ഷയിലെ അതാത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവരായി രിക്കണം.