കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ബിടെക് ലാറ്ററൽ എൻട്രി പ്രോഗ്രാമുകളിലേക്കുള്ള ഒന്നാമത്തെ റിയൽ ടൈം അഡ്മിഷൻ മൂന്നിനു കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടക്കും.
എസ്സി-എസ്ടി വിഭാഗത്തിലേക്കുള്ള ഒന്നാമത്തെ റിയൽ ടൈം അഡ്മിഷനും ഇതോടൊപ്പം നടത്തുന്നതായിരിക്കും. രജിസ്ട്രേഷൻ സമയം രാവിലെ 10 മുതൽ 11 വരെ.
കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac .in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9778783191, +91 8848912606 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.