കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പി ൽ നടത്തപ്പെടുന്ന ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗാമിൽ (FYIMP in Computational Science ) എസ് സി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ 31 ന് രാവിലെ10.30 ന് അസൽ സർട്ടിഫിക്ക റ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ടതാണ്.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംഎസ്‌സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്ഇബിസി റിസർവേഷൻ വിഭാഗ ത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായ വിദ്യാർഥികൾ 31 ന് രാവിലെ10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ടതാണ്.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ പ്രോഗ്രാമിൽ എൻആർഐ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ പഠന വകുപ്പ് ഓഫീസുമായി ബന്ധപ്പെടുക ഫോൺ: 0497-2784535.

കണ്ണൂർ സർവകലാശാല നിലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് എംകോമിന് എസ്‌സി, എസ്ടി, എൽസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഉളള പ്ലസ്ടു ആണ് പ്രവേശന യോഗ്യത. താത്പര്യം ഉളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 31 രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 7510396517.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എക്കണോമിക്‌സ് ഡിപ്പാർട്മെന്‍റിൽ അഞ്ചുവർഷത്തെ സോഷ്യൽ സയൻസ് വിത്ത്‌ സ്‌പെഷലൈസഷൻ ഇൻ ഇക്കണോ മിക്സ് ഇന്‍റഗ്രേറ്റഡ്‌ കോഴ്‌സിന് നാല് എസ്‌സി സീറ്റുകളും ഒരു എസ്ടി സീറ്റും ഒഴിവുണ്ട് . യോഗ്യരാ യവർ 31 ന് രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9400337417.

കണ്ണൂർ സർവകലാശാല സംഗീത പഠന വകുപ്പിൽ ഈ അധ്യയന വർഷം ആരംഭിച്ച ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ മ്യൂസിക്കിൽ എസ്‌സി, എസ്ടി, ജനറൽ വിഭാഗക്കാർക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം 31 ന് പകൽ11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. ഫോൺ:9895232334.

കണ്ണൂർ സർവകലാശാല നിലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംകോം സീറ്റ് ഒഴിവുണ്ട്. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബികോം/ബിബിഎ ബിരുദമാണ് പ്രവേശന യോഗ്യത. താത്പര്യം ഉളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 31 രാവിലെ10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 7510396517.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ സ്ഥിതി ചെയ്യുന്ന എൻവിറോൺമെന്‍റൽ സ്റ്റഡീസ് പഠന വകുപ്പിൽ എംഎസ്‌സി എൻവിറോൺമെന്‍റൽ സയൻസിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 31 രാവിലെ 10:30 ന് അസൽ സർട്ടിഫികറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാവണം. 9946349800, 9746602652.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ സ്ഥിതിചെയ്യുന്ന എൻവിറോൺമെന്‍റൽ സ്റ്റഡീസ് പഠന വകുപ്പിൽ അഞ്ചു വർഷ എൻറോൺമെന്‍റൽ സയൻസ് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിന് എസ്‌സി /എസടി വിഭാഗങ്ങൾ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 31 ന് രാവിലെ 10:30 ന് അസൽ സർട്ടിഫികറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാവണം. 9946349800, 9746602652.

അസിസ്റ്റൻറ് പ്രഫസറുടെ ഒഴിവ്‌

കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ (ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ്, നീലേശ്വരം) പാർട്ട് ടൈം മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഒരു അസിസ്റ്റൻറ് പ്രഫസറുടെ ( സംസ്‌കൃതം ) ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് ന് രാവിലെ 11 ന് മലയാളം വകുപ്പിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ: 8606050283, 9497106370.

കണ്ണൂർ സർവകലാശാല ധർമശാല കാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിൽ അസിസ്റ്റന്‍റ് പ്രഫസറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനു വേണ്ടിയുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് രണ്ടിന് കാമ്പസിൽ നടക്കും. എംപിഎഡ്, നെറ്റ്‌/പിഎച്ച്ഡി എന്നിവയാണ് യോഗ്യത. നെറ്റ്‌/പിഎച്ച്ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ എംപിഎഡ് യോഗ്യതയുള്ളവരേയും പരിഗണിക്കുന്നതാണ്. ഫോൺ: 9947988890.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ്‌സി ജിയോളജി ഡിഗ്രി (റെഗുലർ / സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ) ഏപ്രിൽ 2025, പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണയം / സൂക്ഷ്മപരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് എട്ടിന്.

പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ പിജി (റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 11/8/25

പുനർമൂല്യനിർണയ ഫലം

നീലേശ്വരം ഡോ.പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ്, ഡിപാർട്ടമെന്‍റ് ഓഫ് കൊമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ ആറാം സെമസ്റ്റർ എംകോം (മേയ് 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.