കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠനവകുപ്പിൽ എംഎസ്സി ഫിസിക്സ് കോഴ്സിൽ ഏതാനും ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്നു രാവിലെ 11 ന് എടാട്ടുള്ള പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9447649820, 04972806401.
<b>പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ റെഗുലർ ബിരുദ അസൈൻമെന്റ്</b>
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (FYUGP പാറ്റേൺ – 2024 പ്രവേശനം - റെഗുലർ മാത്രം) ഒന്നാം സെമസ്റ്റർ നവംബർ 2024 സെഷനിലെ നിരന്തര സമഗ്ര മൂല്യനി ർണയത്തിന്റെ (CCA ) ഭാഗമായ അസൈൻമെന്റ് ചോദ്യങ്ങൾ, കവറിംഗ് ഷീറ്റ്, മാർഗനിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ Academics > Private Registration > Assignment > UG > Three Year UG (FYUGP Pattern - 2024 Admission) ലിങ്കിൽ ലഭ്യമാണ്. ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം.
തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 23 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചി ട്ടുള്ള സമയക്രമം അനുസരിച്ച് അസൈന്റ്മെന്റുകൾ താവക്കര കാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫീസിൽ, സമർപ്പിക്കേണ്ട താണ്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതായിരിക്കില്ല.
ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി വിദ്യാർഥികൾക്കുള്ള അസൈൻമെന്റ് ചോദ്യങ്ങൾ പിന്നീട് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും.
<b>പരീക്ഷാഫലം</b>
ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിന്റെ പത്താം സെമസ്റ്റർ ഏപ്രിൽ 2025 (റെഗുലർ- 2020 അഡ്മിഷൻ,ലാറ്ററൽ എൻട്രി) പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 20 ന് വൈകുന്നേരം അഞ്ചു വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.