എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിന്‍ ആന്‍ഡ് പോര്‍ട്ട് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി (യോഗ്യത-പ്ലസ്ടു) പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്റ് ബിസിനസ് അനലിറ്റിക്‌സ് (യോഗ്യത-ഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്‌സൈറ്റില്‍. ഇമെയില്‍: [email protected] 8078786798, 0481 2733292

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍(ഐയുസിഡിഎസ്) ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ കോഴ്‌സ് നാട്ടിലും വിദേശത്തും ആശുപത്രികളില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സഹായിക്കുന്ന അസിസ്റ്റന്റ് നഴ്‌സ് തസ്തികയിലും കെയര്‍ ഹോമുകളില്‍ കെയര്‍ ഗിവറായും ജോലി ലഭിക്കുന്നതിന് ഉപകരിക്കുന്നതാണ്. പ്രായപരിധിയില്ല. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകളുണ്ടാകും. ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. കോഴ്‌സ് 21ന് ആരംഭിക്കും. 9946299968, 9744309884. ഇമെയില്‍- ശൗരറാെഴൗ@ാഴൗ.മര.ശി.

സ്‌പോട്ട് അഡ്മിഷന്‍

സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ എംബിഎ പ്രോഗ്രാമില്‍ എസ്‌സി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ക്യാറ്റ്, സീമാറ്റ്, കെമാറ്റ് ഇവയില്‍ ഏതെങ്കിലും യോഗ്യത നേടിയ എസ്‌സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി 21ന് രാവിലെ 10ന് വകുപ്പ് ഓഫീസില്‍ എത്തണം. 0481-2733367

സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നു നടത്തുന്ന എംഎസ്്‌സി ഫിസിക്‌സ് നാനോസയന്‍സ് ആന്‍ഡ്് ടെക്‌നോളജി ജോയിന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ ആറും എംഎസ്്‌സി കെമിസ്ട്രി നാനോസയന്‍സ് ആന്‍ഡ്് ടെക്‌നോളജി പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ മൂന്നും സീറ്റുകള്‍ ഒഴിവുകളുണ്ട്. അര്‍ഹരായവര്‍ 21ന് ഉച്ചയ്ക്ക് 12ന് അസല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ (റൂം നമ്പര്‍ 302 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) എത്തണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റല്‍ (https://nnsst.mgu.ac.in/) 9495392750, 9447709276, 8281915276.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബിഎ-സിബിസിഎസ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ മോഹിനിയാട്ടം പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21, 25 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ എംസിഎ (2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ലാറ്ററല്‍ എന്‍ട്രി (2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഓഗസ്റ്റ് നാലു മുതല്‍ നടക്കും