2025 ഓഗസ്റ്റ് ഏഴിന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം 2014 അഡ്മിഷൻ), ഏപ്രിൽ 2025 പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
2024 ഒക്ടോബറിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 സ്കീം റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (റെഗുലർ, ഇംപ്രൂവ്മെന്റ & സപ്ലിമെന്ററി), ഫെബ്രുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് ഒന്പതുവരെ www.slcm.keralauniversity.ac.in <http://www.slcm.keralauniversity.ac.in/> മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in <http://www.keralauniversity.ac.in/>).
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 10 വരെ www.slcm.keralauniversity.ac.in <http://www.slcm.keralauniversity.ac.in/> മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in <http://www.keralauniversity.ac.in/>).
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംകോം (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 14 വരെ slcm (2021, 2022, 2023, 2024 അഡ്മിഷൻ) രജിസ്ട്രേഷൻ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in <http://www.slcm.keralauniversity.ac.in/> മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിദ്യാർഥികളുടെ അപേക്ഷാഫീസ് ഹെരാ ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, നവംബർ 2024 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ slcm പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവ വോസി
2025 ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ വോസി 7, 8, 11 തീയതികളിൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ബികോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) ഓഗസ്റ്റ് 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (മേഴ്സിചാൻസ് 2006, 2011 സ്കീം (2006 2013 അഡ്മിഷൻ)), ജൂലൈ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
അഫിലിയേറ്റ് ചെയ്തിട്ടുള്ള SAI-LNCPE,, തിരുവനന്തപുരം കോളജിലെ BPED (4 വർഷം), MPES കോഴ്സിലേക്ക് ഒഴിവ് വന്ന എസ്സി/എസ്ടി വിഭാഗം സീറ്റുകളിലേക്ക് യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള വിദ്യാർഥികൾ പ്രോസ്പെക്ട്സിൽ പറയുന്ന നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ഫിറ്റ്നസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അഡ്മിഷൻ ടെസ്റ്റിന് പങ്കെടുക്കുന്നതിനായി എട്ടിന് പ്രസ്തുത കോളജിൽ എത്തിച്ചേരേണ്ടതാണ്. ഈ വർഷത്തെ (20252026) അഡ്മിഷൻ ടെസ്റ്റിന് പങ്കെടുത്ത വിദ്യാർത്ഥികൾ അപേക്ഷിക്കാൻ യോഗ്യരല്ല. കൂടുതൽ വിവരങ്ങൾക്ക് : 04712412189.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ കേരള (ഐഎംകെ), സിഎസ്എസ് സ്കീമിൽ നടത്തുന്ന വിവിധ എംബിഎ കോഴ്സുകളിലേക്ക് 2025-2027 ബാച്ച് പ്രവേശനത്തിന് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് എട്ടിന് കാര്യവട്ടം ഐഎംകെയിൽ രാവിലെ 11 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000/ രൂപയും SC/ST വിഭാഗത്തിന് 500/രൂപയുമാണ്. എംബിഎ ജനറൽ (ST 2) എംബിഎ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ് (SC 2, ST 1), എംബിഎ ട്രാവൽ ആൻഡ് ടൂറിസം (OC 4, Muslim 1, SIUC/LC/OBX 1, SC 6, ST 2)