കാലിക്കട്ട് സര്‍വകലാശാല 2025 - 26 അധ്യയന വര്‍ഷത്തെ ബി.എഡ്. കൊമേഴ്സ് ഓപ്ഷന് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. അപേക്ഷാഫീസ് എസ്.സി./ എസ്.ടി. 240 രൂപ, മറ്റുള്ളവര്‍ 760 രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0494 2407017, 7016, 2660600. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.
നാലു വര്‍ഷ ബിരുദ പ്രോഗ്രാം ഇന്റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫര്‍
കാലിക്കട്ട് സര്‍വകലാശാല നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്കുള്ള 2025 അധ്യയന വര്‍ഷത്തെ ഇന്റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫറിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് നാലിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് എസ്.സി./ എസ്.ടി. 205 രൂപ, മറ്റുള്ളവര്‍ 495 രൂപ. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകളിലെ (ഓട്ടോണമസ് കോളജുകള്‍ ഉള്‍പ്പടെ) നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ 2024 - 2025 ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ മുഴുവന്‍ പേപ്പറുകളും പാസായിരിക്കണം. ഇന്റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫറിനോടൊപ്പം മേജര്‍ സ്വിച്ചിങ്ങും അനുവദിക്കുന്നതാണ്. ഓപ്പണ്‍/ഡിസ്റ്റന്‍സ് മോഡില്‍ മറ്റ് സര്‍വകലാശാലകളിലെ ഹോണേഴ്സ് ബിരുദ പ്രോഗ്രാമില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.
പാലക്കാട് എസ്.എം.എസില്‍ ഗസ്റ്റ് അധ്യാപക നിയമനം
പാലക്കാടുള്ള കാലിക്കട്ട് സര്‍വകലാശാലാ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ 2025 - 26 അധ്യയന വര്‍ഷത്തില്‍ വരാനിരിക്കുന്ന ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് യു.ജി.സി. നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ബി.എയും മാനേജ്മെന്റിലുള്ള നെറ്റും/ എം.കോമും കോമേഴ്സിലുള്ള നെറ്റും/ എല്‍.എല്‍.ബി. അല്ലെങ്കില്‍ സി.എ./ സി.എം.എ./സി.എസ്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04923 251863.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ (CBCSS 2023 പ്രവേശനം) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2025 റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം.