കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്‍റ്/എയ്ഡഡ് കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല പഠനവകുപ്പുകളിലെ ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും എസ്‌സി/എസ്ടി വിഭാഗത്തിലുൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിന് 19 മുതൽ ജൂലൈ 21 വരെ വിദ്യാർഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിദ്യാർഥികൾ സ്പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷകൾ അതാത് കോളജുകളിൽ നേരിട്ട് ഹാജരാക്കുകയോ, ഇ മെയിൽ അയയ്ക്കുകയോ ചെയ്യേണ്ടതില്ല. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ നിലവിൽ ഓപ്‌ഷനുകളൊന്നും ഉണ്ടാവുകയില്ല. അപേക്ഷകർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി ആവശ്യമായ ഓപ്‌ഷനുകൾ (പരമാവധി 10 എണ്ണം) ഉൾപ്പെടുത്തേണ്ടതാണ്. നേരത്തെ അലോട്ടമെന്‍റ് ലഭിച്ചവർ (കോളജുകളിൽ താത്കാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവർ, അലോട്ടമെന്‍റിൽ നിന്നും പുറത്തായവർ എന്നിവരുൾപ്പെടെ) സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്ഷൻ ഫീ ഒടുക്കേണ്ടതാണ്.
കറക്ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവർക്കും, ഇതുവരെ അലോട്ട്മെന്‍റുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തവർക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും കറക്ഷൻ ഫീസൊടുക്കാ തെ തന്നെ ഓപ്‌ഷനുകൾ ഉൾപ്പെടുത്തി സ്പോട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. വേക്കൻസി ലിസ്റ്റ് സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് അഡ്മി ഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർബന്ധമായും ഓപ്‌ഷനുകൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുന്നതായിരിക്കില്ല.
സംവരണ വിഭാഗത്തിൽപ്പെട്ടവർ ഇൻഡക്സ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ ജനറൽ കാറ്റഗറിയി ലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.
ഗവ/എയ്ഡഡ് കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കുന്നത് 22,23 തിയതികളിൽ ആണ്. സ്പോട്ട് അഡ്മിഷനിൽ പ്രവേശനത്തിന് അർഹരായവരെ കോളജ് അധികാരികൾ അപേക്ഷയിൽ നല്കിയിരിക്കുന്ന ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ടതുള്ളൂ.
സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച തിയതികളറിയുവാൻ വെബ്‌സൈറ്റിൽ നല്കിയിട്ടുള്ള സർവകലാ ശാലയുടെ 2025 - 26 അധ്യയനവർഷത്തെ ബിരുദ പ്രവേശന ഷെഡ്യൂൾ പരിശോധിക്കുക.ഹെൽപ്പ് ലൈൻ നമ്പർ: 7356948230, 04972715227. ഇ-മെയിൽ ഐഡി : ugdoa@ kannuruniv.ac.in വെബ്സൈറ്റ് : www.admission.kannuruniversity.ac.in
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്‍റിൽ എംഎ ജേർണലിസം എസ്‌സി വിഭാഗത്തിൽ മൂന്ന് സീറ്റുകളും എസ്ടി വിഭാഗത്തിൽ രണ്ട് സീറ്റുകളും ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ മതിയായ രേഖകളോടെ ഇന്ന് മാങ്ങാട്ടുപ റമ്പ കാമ്പസിലെ ജേർണലിസം ഡിപ്പാർട്ട്മെന്‍റിൽ ഹാജരാകുക. ഫോൺ: 8078141294.
കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2025-27 വർഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് - എസ്സി, എസ്ടി എന്നീ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 21 ന് രാവിലെ 10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്.
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ മലയാള വിഭാഗത്തിൽ എംഎ മലയാളം പ്രോഗ്രാമിന് ജനറൽ വിഭാഗത്തിലും മറ്റു സംവരണ വിഭാഗങ്ങളിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 23 ന് രാവിലെ11 ന് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 8606050283, 9605307885, 0490-2996500
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ എസ്‌സി, എസ്ടി, ഒബിസി എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ 45 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ ജൂലൈ 23ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ബന്ധപ്പെടേണ്ട നമ്പർ: 9400582022, 9947111890.
നാല് വർഷ ബിരുദ - അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് ബിരുദാന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള എസ്‌സി, എസ്ടി, പിബ്ല്യൂബിഡി വിഭാഗം വിദ്യാർഥികൾക്കുള്ള സ്പെഷൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തിൽ, നാല് വർഷ ബിരുദ - അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് ബിരുദാന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്, എസ്‌സി, എസ്ടി, പിബ്ല്യൂബിഡി വിഭാഗക്കാർക്കുള്ള സ്പെഷൽ അലോട്ട്മെന്‍റ് സർവകലാശാല വെബ്സൈറ്റിൽ (admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. പ്രസ്തുത വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കാവുന്നതാണ്.
സ്പെഷ്യൽ അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ, തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് SBI e-pay വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടയ്ക്കേണ്ടതാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടയ്ക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാവുന്നതാണ്. മുൻ അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും പ്രസ്തുത ഫീസ്ഒടുക്കേണ്ടതില്ല.
അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനത്തിനായി ഇന്നു തന്നെ അതത് കോളജുകളിൽ ഹാജരാകേണ്ടാതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തിയതിയിൽ അഡ്മിഷന് ഹാജരാകാൻ സാധിക്കാത്തവർ, ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പലുമായി/വകുപ്പ് മേധാവിയുമായി ബന്ധപ്പെടേണ്ടതാണ്.
കോളജുകളിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും APAAR ID നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിലവിൽ APAAR ID ഇല്ലാത്ത വിദ്യാർഥികൾ www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് APAAR ID ജനറേറ്റ് ചെയ്യേണ്ടതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.
- 1.ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്
2.രജിസ്‌ട്രേഷൻ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്
3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
4. ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
5. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
6. കോഴ്സ് ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്
7. അസൽ കമ്യൂണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്)
8.ഭിന്നശേഷി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (PwBD വിഭാഗക്കാർക്ക്)
9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റ്
10. HSE, VHSE, THSE, CBSE, CISCE, NIOS, കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ, കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
11. നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ
12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക് admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക.
ഹെൽപ്പ് ലൈൻ നമ്പർ - 0497 2715227, 7356948230. E-mail id: [email protected].
അഭിമുഖം
കണ്ണൂർ സർവകലാശാല ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ താത്ക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം 21/07/2025 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വെച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം.
പുതുക്കിയ പരീക്ഷാ തീയതി
ബസ് സമരം മൂലം മാറ്റി വെച്ച ജൂലൈ 8 ലെ ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (മെയ് 2025 ) പരീക്ഷകൾ ജൂലൈ 21 ന് നടക്കും.
പുനർ മൂല്യനിർണ്ണയ ഫലം
പാലയാട് സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ പത്താം സെമസ്റ്റർ ബി എ എൽ എൽ ബി (മെയ് 2025 )പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി സപ്ലിമെന്ററി (ജനുവരി 2025) പരീക്ഷകൾക്ക് രെജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ജൂലൈ 21 വരെയായി പുനഃ ക്രമീകരിച്ചു
പി.ജി. മൂന്നാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ
അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2025-26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദപ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ (https://admission.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോ ഡൌൺലോഡ് ചെയ്ത് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി 19.07.2025 വൈകുന്നേരം നാല് മണിക്കുള്ളിൽ ഹാജരാകേണ്ടതാണ്.
ആദ്യമായി അലോട്ട്മെന്റ് ലഭിക്കുന്നവർ പ്രൊഫൈലിൽ ലഭ്യമായ ലിങ്ക് വഴി അഡ്മിഷൻ ഫീ ഒടുക്കേണ്ടതാണ്. അഡ്മിഷൻ ഫീസ് 980/- രൂപ. SC/ST വിഭാഗം അഡ്മിഷൻ ഫീസ് 910/- രൂപ.
ഇതിനകം കോളേജുകളിൽ താത്കാലിക പ്രവേശനം നേടിയവരും പുതുതായി പ്രവേശനം നേടിയവരും മൂന്നാം അലോട്ട്മെന്റിനു ശേഷം സ്ഥിര പ്രവേശനം നേടേണ്ടതാണ്. SC/ST/PWBD വിഭാഗത്തിന് താത്കാലിക പ്രവേശനം തുടരാവുന്നതാണ്. അതുപോലെ SC/ST/PWBD വിദ്യാർഥികൾ തങ്ങൾക്ക് പ്രവേശനം ലഭിച്ച കോളേജിൽ സംതൃപ്‌തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ നിർബന്ധമായും 19.07.2025 നകം റദ്ദ് ചെയ്യേണ്ടതാണ്. SC/ST/PWBD സ്പെഷ്യൽ അലോട്ട്മെന്റ് - 25.07.2025
ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടയ്‌ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർ pay fees ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് അടച്ചവർ ലോഗിൻ ചെയ്ത് ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് SBI ePay വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതാണ്.
കോളേജ് പ്രവേശനം
മൂന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് ഒടുക്കി അതാത് കോളേജുകളിൽ അഡ്മിഷന് വേണ്ടി 19.07.2025 നു വൈകുന്നേരം നാല് മണിക്കുള്ളിൽ ഹാജരാകേണ്ടതാണ്. ആദ്യത്തെ രണ്ട് അലോട്ട്മെന്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക്, മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ, നിർബന്ധമായും ഹയർ ഓപ്ഷൻ ലഭിച്ച കോളേജിൽ ഹാജരാക്കേണ്ടതാണ്. ഹാജരാകാത്ത പക്ഷം, വിദ്യാർത്ഥികളുടെ പി. ജി അഡ്മിഷൻ റദ്ദാകുന്നതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം മറ്റു രേഖകളും പ്രവേശനസമയത്ത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.
ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്
ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Help line Numbers: 7356948230, 04972715227
E-mail id: [email protected].
Here is your Smart Chat (Ctrl+Space)