Thu, 3 July 2025
ad

ADVERTISEMENT

Filter By Tag : Training Program

മൗണ്ട് സെന്റ് തോമസില്‍ വൈദികര്‍ക്ക് തുടര്‍പരിശീലന പരിപാടി

കൊച്ചി: സീറോമലബാര്‍ സഭ ക്ലര്‍ജി കമ്മീഷന്‍റെ നേതൃത്വത്തില്‍ രൂപതകളിലെ യുവ വൈദികര്‍ക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ദശദിന പരിശീലന പരിപാടി നടത്തി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.

വൈദികര്‍ ഈ കാലഘട്ടത്തില്‍ മാനുഷികഗുണങ്ങള്‍ അധികമായി വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈദിക പരിശീലനം നിരന്തരം തുടരേണ്ട ഒന്നാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.

കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.

അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, ആരാധനക്രമം, സഭാനിയമം, ബൈബിള്‍ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ്, യൂത്ത് ആനിമേഷന്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ ക്ലാസുകളും ശില്പശാലകളും നയിച്ചു.

Up