Sat, 19 July 2025
ad

ADVERTISEMENT

Filter By Tag : Sabarimala News

പ​​​ണ​​​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ അ​​​യ്യ​​​പ്പ​​​ന്‍റെ പ​​​ഞ്ച​​​ലോ​​​ഹ വി​​​ഗ്ര​​​ഹം സ്ഥാ​​​പി​​​ക്കാ​​​ന്‍ സ്വ​​​കാ​​​ര്യ വ്യ​​​ക്തി പ​​​ണ​​​സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം. നി​​​ല​​​വി​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി സ​​​ര്‍ക്കാ​​​ര്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

സ​​​ന്നി​​​ധാ​​​ന​​​ത്തും പ​​​രി​​​സ​​​ര​​​ത്തും അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വി​​​ഗ്ര​​​ഹ​​​ങ്ങ​​​ളും ഭ​​​ണ്ഡാ​​​ര​​​ങ്ങ​​​ളും വ​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച് സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ദേ​​​വ​​​സ്വം ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു. പ​​​ണ​​​പ്പി​​​രി​​​വി​​​നെ​​​തി​​​രേ കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം വെ​​​ർ​​​ച്വ​​​ല്‍ ക്യൂ ​​​പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ല്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ബോ​​​ര്‍ഡു​​​ക​​​ള്‍ വ​​​ച്ച​​​താ​​​യും ബോ​​​ധി​​​പ്പി​​​ച്ചു.

ത​​​മി​​​ഴ്നാ​​​ട് ഈ​​​റോ​​​ഡി​​​ലെ ലോ​​​ട്ട​​​സ് മ​​​ള്‍ട്ടി സ്‌​​​പെ​​​ഷാ​​​ലി​​​റ്റി ഹോ​​​സ്പി​​​റ്റ​​​ല്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ഡോ. ​​​ഇ.​​​കെ. സ​​​ഹ​​​ദേ​​​വ​​​നാ​​​ണ് അ​​​യ്യ​​​പ്പ​​​ന്‍റെ പ​​​ഞ്ച​​​ലോ​​​ഹ വി​​​ഗ്ര​​​ഹം ക്ഷേ​​​ത്രാ​​​ങ്ക​​​ണ​​​ത്തി​​​ല്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ് പ​​​ണ​​​പ്പി​​​രി​​​വ് തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ക​​​ത്തി​​​ട​​​പാ​​​ട് ന​​​ട​​​ന്നെ​​​ങ്കി​​​ലും അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​ത്.

തു​​​ട​​​ര്‍ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ബോ​​​ര്‍ഡ് ഇ​​​തി​​​ന് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി. തു​​​ട​​​ര്‍ന്ന് ചൊ​​​വ്വാ​​​ഴ്ച​​​ത്തേ​​​ക്ക് കേ​​​സ് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Up