കൊച്ചി: മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ അനുശോചിച്ചു. സഭയ്ക്കും സമൂഹത്തിനും ഉത്തമമായ ഫലം പുറപ്പെടുവിച്ച ഇടയശ്രേഷ്ഠനാണ് മാർ അപ്രേമെന്നും അദ്ദേഹം പറഞ്ഞു.
നർമബോധത്തോടെ സഹജീവി സ്നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സുറിയാനി ഭാഷാസ്നേഹിയായ മാർ അപ്രേം യാക്കോബായ സുറിയാനി സഭയുമായി ആഴമേറിയ ബന്ധം എക്കാലത്തും കാത്തുസൂക്ഷിച്ചതായും ശ്രേഷ്ഠ കാതോലിക്ക അനുസ്മരിച്ചു.