Thu, 3 July 2025
ad

ADVERTISEMENT

Filter By Tag : Konni Elephant Camp

കോന്നി ആനത്താവളത്തിലെ കൊച്ചയ്യപ്പൻ ചരിഞ്ഞ ു

കോ​ന്നി: ആ​ന​ത്താ​വ​ള​ത്തി​ലെ കു​ട്ടി​യാ​ന കൊ​ച്ച​യ്യ​പ്പ​ൻ ച​രി​ഞ്ഞു. ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി യു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​നം.  വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു​അ​ഞ്ചു വ​യ​സു​കാ​ര​ൻ കൊ​ച്ച​യ്യ​പ്പ​ൻ.

കോ​ന്നി: ആ​ന​ത്താ​വ​ള​ത്തി​ലെ കു​ട്ടി​യാ​ന കൊ​ച്ച​യ്യ​പ്പ​ൻ ച​രി​ഞ്ഞു. ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി യു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​നം.  വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു​അ​ഞ്ചു വ​യ​സു​കാ​ര​ൻ കൊ​ച്ച​യ്യ​പ്പ​ൻ.     കൊ​ച്ച​യ്യ​പ്പ​ന്‍റെ കു​റു​ന്പ് സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

അ​ഞ്ചു​വ​ർ​ഷം മു​ന്പ്  കൊ​ച്ചു​കോ​യി​ക്ക​ൽ വ​ന മേ​ഖ​ല​യി​ൽ  നി​ന്നു​മാ​ണ് ആ​ന​ക്കു​ട്ടി​യെ ല​ഭി​ച്ച​ത്. വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ആ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യാ​ണ് കു​ട്ടി​യാ​ന​യ്ക്ക് കൊ​ച്ച​യ്യ​പ്പ​ൻ എ​ന്ന പേ​രു ന​ൽ​കി​യ​ത്. വൈ​റ്റ​മി​ന്‍റെ കു​റ​വ് ഉ​ള്ള​തി​നാ​ൽ അ​തി​നു​ള്ള ചി​കി​ത്സ ന​ൽ​കി വ​ന്നി​രു​ന്നു. രാ​ത്രി വ​രെ​യും ആ​ന​യ്ക്ക് അ​സ്വ​സ്ഥ​ത​ക​ൾ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പാ​പ്പാ​ൻ എ​ത്തു​ന്പോ​ഴാ​ണ് ആ​ന നി​ശ്ച​ല​മാ​യി കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. 

Up