കോന്നി: ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഉദരസംബന്ധമായ രോഗ ബാധയാണ് മരണകാരണമായി യുള്ള പ്രാഥമിക നിഗമനം. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരനായിരുന്നുഅഞ്ചു വയസുകാരൻ കൊച്ചയ്യപ്പൻ.
കോന്നി: ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഉദരസംബന്ധമായ രോഗ ബാധയാണ് മരണകാരണമായി യുള്ള പ്രാഥമിക നിഗമനം. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരനായിരുന്നുഅഞ്ചു വയസുകാരൻ കൊച്ചയ്യപ്പൻ. കൊച്ചയ്യപ്പന്റെ കുറുന്പ് സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു.
അഞ്ചുവർഷം മുന്പ് കൊച്ചുകോയിക്കൽ വന മേഖലയിൽ നിന്നുമാണ് ആനക്കുട്ടിയെ ലഭിച്ചത്. വനംമന്ത്രി എ.കെ. ശശീന്ദ്രൻ ആനത്താവളത്തിലെത്തിയാണ് കുട്ടിയാനയ്ക്ക് കൊച്ചയ്യപ്പൻ എന്ന പേരു നൽകിയത്. വൈറ്റമിന്റെ കുറവ് ഉള്ളതിനാൽ അതിനുള്ള ചികിത്സ നൽകി വന്നിരുന്നു. രാത്രി വരെയും ആനയ്ക്ക് അസ്വസ്ഥതകൾ ഒന്നുമില്ലായിരുന്നു. ഇന്നലെ രാവിലെ പാപ്പാൻ എത്തുന്പോഴാണ് ആന നിശ്ചലമായി കിടക്കുന്നതു കണ്ടത്.