തിരുവനന്തപുരം: പരാതിക്കാരെ തട്ടി കൊണ്ടു പോകുന്നതിന് തെളിവ് ഇല്ലെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടൻ കൃഷ്ണകുമാറിനും മകൾ ദിയാ കൃഷ്ണയക്കും മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരേ ജീവനക്കാർ നൽകിയ പരാതിയിലാണ് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ജീവനക്കാർ നൽകിയ പരാതിയിൽ കൃഷ്ണകുമാറിനും മകൾക്കുമെതിരേ പോലീസ് കേസ് എടുത്തിരുന്നു. പണം തട്ടിയെടുത്തെന്ന് ആരോപിച്ചു ജീവനക്കാർക്കെതിരേയും കേസ് നിലവിലുണ്ട്.