ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ നിർമിച്ച ദിലീപ് സിനിമ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിശേഷങ്ങള്‍. കരിയറിലെ ആദ്യചിത്രത്തിലൂടെ പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള ദിലീപ് സിനിമ ഒരുക്കിയതിന്റെ സന്തോഷത്തിലാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ സംവിധായകന് ബിന്റോ സ്റ്റീഫന്‍. എല്ലാത്തരം പ്രേക്ഷകര്‍ക്കും ചിരിക്കും ചിന്തയ്ക്കും തിരിച്ചറിവിനും വകയുള്ള രസക്കൂട്ട്.
ഷാരിസ്മുഹമ്മദിന്റെ കാമ്പുള്ള തിരക്കഥ, ലിസ്റ്റിന് സ്റ്റീഫന്‍ എന്ന നിര്‍മാതാവിന്റെ പിന്തുണ, റാണിയ റാണ എന്ന പുതുമുഖ നായികയുടെ മിന്നും പ്രകടനം - എല്ലാം ഒന്നുചേര്‍ന്നപ്പോള്‍ പ്രിന്‍സും കുടുംബവും തിയറ്ററുകൾ കളറാക്കി. നര്‍മത്തില്‍ സമകാലിക വിഷയം പറയുന്ന സിനിമയില്‍ ദിലീപിനെ കൃത്യമായി ഒരുക്കിയിറക്കി എന്നതാണ് ചിത്രത്തിന്റെ വിജയ രഹസ്യം.
"നിറഞ്ഞ സദസില്‍ പ്രേക്ഷകര്‍ക്കൊപ്പം ആളറിയാതെയിരുന്ന് അവര്‍ ആ സിനിമയ്ക്കൊപ്പം പോകുന്നതു കാണുന്നതാണ് ഒരു സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഈ സിനിമയിലൂടെ ഞാനത് അനുഭവിക്കുകയാണ്'- ബിന്റോ സ്റ്റീഫന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
പ്രിന്‍സിലേക്ക് എത്തിയത്..?
മാജിക് ഫ്രെയിംസിന്റെ ജനഗണമനയിലും മലയാളി ഫ്രം ഇന്ത്യയിലും ചീഫ് അസോസിയേറ്റായിരുന്നപ്പോഴാണ് ലിസ്റ്റിനുമായി അടുപ്പമായത്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീന്‍ സിനിമയുടെ ചീഫ് അസോസിയേറ്റായിരുന്നപ്പോഴാണ് അതിന്റെ എഴുത്തുകാരന് ഷാരിസിനെ പരിചയപ്പെട്ടത്.
‘ജനഗണമന’ അവസാന ഷെഡ്യൂളില്‍ ഷാരിസ് ഈ സിനിമയുടെ കഥ എന്നോടു പറഞ്ഞു. കഥ റെഡിയായാല്‍ സംവിധായകനുമായി ആലോചിച്ചു തിരക്കഥയുണ്ടാക്കുന്നതാണ് ഷാരിസിന്റെ രീതി. അങ്ങനെ ആദ്യാവസാനം ഞങ്ങള്‍ ഒരുമിച്ചിരുന്നു തിരക്കഥയിലെത്തി. പ്രിന്സാകാന് ദിലീപാണ് അനുയോജ്യനെന്നു തോന്നി. തുടർന്നു ലിസ്റ്റിൻ ദിലീപേട്ടനോടു കഥപറയാന്‍ വഴിയൊരുക്കി.
ഈ സിനിമ പറയുന്നത്..?
എല്ലാത്തരത്തിലും ഇതൊരു കുടുംബചിത്രമാണ്. കുടുംബത്തിന്റെ ഇഴയടുപ്പം, അതിന്റെ മൂല്യം...അതൊക്കെ ഇതിലുണ്ട്. ആളുകൾ കുടുംബമായി വന്നു സിനിമ കാണണം. ആ രീതിയിലാണ് ഇതൊരുക്കിയത്. കുടുംബത്തിനകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ അവര്‍ക്കു റിലേറ്റ് ചെയ്യാനാവണം. നമ്മുടെ സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഈ സിനിമ പറയുന്നത്.
ആദ്യം കേള്‍ക്കുന്നതാണു ശരി എന്ന തോന്നല്‍ നമുക്കുണ്ട്. ചിന്തിക്കാനിടകിട്ടുംമുമ്പേ സമൂഹമാധ്യമങ്ങള്‍ വിളമ്പുന്നതു നമ്മള് അപ്പാടെ വിശ്വസിക്കുകയാണ്. ഉറങ്ങുന്ന സമയമൊഴിച്ച് എല്ലാവരും സോഷ്യല്‍മീഡിയയിലാണ്. ഈ പശ്ചാത്തലത്തിലാണ് ചിഞ്ചുറാണിയെന്ന വ്ലോഗറിലൂടെ
കഥ പറയുന്നത്.