മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ആന്തരികസൗഖ്യ ധ്യാനം 25 ന് രാവിലെ ഒന്പതുമുതൽ 27ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നടത്തുമെന്ന് ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ ആന്റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാങ്കൽ തുടങ്ങിയവർ ധ്യാനം നയിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കുമാത്രം പ്രവേശനം. ധ്യാനം ബുക്ക് ചെയ്യാൻ ഫോൺ: 9447785548.