എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻ മാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലൂടെ കാഴ്ച വയ്ക്കുന്നത്. നവഗതനായ ശ്രീജിത്ത് എൻ. തന്റെ ആദ്യ സംവിധാനം സുന്ദരമാക്കി എന്നുതന്നെ പറയാം.
ബിജു മേനോന്റെ അമ്മിണി പിള്ളയും റോഷന്റെ പൊടിയനും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഓണചിത്രങ്ങളിൽ കുടുബ പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്.
ഓർഡിനറി എന്ന ചിത്രത്തിൽ പാലക്കാടൻ ഭാഷ ട്രൻഡാക്കി മാറ്റിയ ബിജു മേനോൻ ഇതിൽ പഴയ തെക്കൻ സ്ലാംഗിൽ പ്രേഷകരുടെ നിറഞ്ഞ ചിരിയാണ് തിയറ്ററിൽ ഉണ്ടാക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയും ആക്ഷൻ കൊറിയോഗ്രാഫിയും വളരെ മികച്ചു നിൽക്കുന്നുവെന്ന് നിസംശയം പറയാം.