റിയാദ്: കേളി കലാസാംസ്കാരികവേദി ന്യൂസനയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനത്തിന്റെ ഭാഗമായി ഏരിയ സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ "മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ന്യൂസനയ്യ ദുബായി മാർക്കറ്റ് ഒയാസിസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ ഏരിയ ജോയിന്റ് സെക്രട്ടറി തോമസ് ജോയി മോഡറേറ്ററായി. കേളികേന്ദ്ര കമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജി റസാഖ് മുഖ്യപ്രഭാഷണം നടത്തി.
ഏരിയ സാംസ്കാരിക കമ്മിറ്റി ചെയർമാൻ രാജേഷ് ഓണക്കുന്ന് പ്രബന്ധം അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ കലാം, ഷമൽരാജ്, താജുദീൻ, സജീഷ്, ഷൈജു ചാലോട്, വിവിധ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാജൻ,പ്രവീൺ, ഹരികുമാർ, കിംഗ്സറ്റൺ എന്നിവർ മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, കേളി കേന്ദ്രകമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷിബു തോമസ്, ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
കേളിയുടെ 12-ാമത് കേന്ദ്രസമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ ഏരിയകളിൽ സെമിനാറുകൾ, വിവിധ ഇനം ഗയിമുകൾ എന്നിവ അരങ്ങേറി വരികയാണ്. ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ബേബി ചന്ദ്രകുമാർ സ്വാഗതവും ഏരിയ വൈസ്പ്രസിഡന്റ് അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.